നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് ഇന്ന് രാവിലെ നടത്തിയ പ്രതികരണത്തെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചുവെന്നും കേസിനെ രാഷ്ട്രീയപരമായി കൂട്ടിക്കുഴക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാം. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















