ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കേസില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
‘കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടത്. അതിനപ്പുറമുള്ള അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. വിധി പരിപൂര്‍ണമല്ലാത്തതിനാലാണ് അപ്പീല്‍ പോകാമെന്ന് പറഞ്ഞത്. അതിജീവിതയ്ക്ക് സംതൃപ്തിയുണ്ടാകുന്ന വിധിയാണ് അനിവാര്യം.’ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.
















