കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും നിറഞ്ഞുനിന്ന സംഭവമായിരുന്നു മകനെ മർദ്ദിച്ച കേസിൽ റീൽസ് താരം അനുപമ എം. ആചാര്യയുടെ അറസ്റ്റ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം (JJ Act) പോലീസ് കസ്റ്റഡിയിലെടുത്ത അനുപമ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വാക്കാട് വനിതാ സബ് ജയിലിലെ തന്റെ അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
താൻ ഏതോ ടൂർ കഴിഞ്ഞു വന്ന ലാഘവത്തോടെയാണ് ഓരോ കാര്യങ്ങളും അവർ വിവരിക്കുന്നത്. ജയിൽ ജീവിതം റിസോർട് പോലെ ആണ് അവരുടെ അനുഭവം പറയുന്നത്.”ഈ ലോകത്തു ഏറ്റവും സമാധാനം നിറഞ്ഞ ഒരു ഇടം ഉണ്ടെങ്കിൽ അത് ഇതാണ്… വാക്കനാട് വനിതാ സബ്ജയിൽ ” എന്ന് തുടങ്ങുന്ന പോസ്റ്റിൽ ജയിലിന്റെ അന്തരീക്ഷവും, സഹതടവുകാരെയും, അധികൃതരെയും കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളാണ് അനുപമ പങ്കുവെക്കുന്നത്
മെഡിക്കൽ പരിശോധനകൾക്ക് ശേഷം ജീപ്പിൽ വാക്കാട് ജയിലിൽ എത്തിയ അനുപമയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിയാണ് സ്വീകരിച്ചത്. കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം, നിയമപ്രകാരമുള്ള ദേഹപരിശോധനക്കായി കൊണ്ടുപോയതിനെക്കുറിച്ച് തുറന്നുപറയുന്ന അനുപമ, അപ്പോഴത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചും കുറിക്കുന്നുണ്ട്.”ഇത് ഇവിടെത്തെ റൂൾ ആണ് കേട്ടോ.. ഇങ്ങനെ ചെയ്തേ മതിയാകു” എന്ന് പറഞ്ഞ മാഡത്തോട് “എയ് കുഴപ്പമില്ല.. ഒരു പ്രസവം ഒക്കെ കഴിഞ്ഞവർക്ക് എന്ത് നാണം മാഡം” എന്ന് താൻ മറുപടി നൽകിയതായി അനുപമ പറയുന്നു.
ജയിലിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സമാധാനത്തോടെ ഇരിക്കാമെന്നും പറഞ്ഞ് പോലീസുകാരി ആശ്വസിപ്പിച്ചതായും പോസ്റ്റിലുണ്ട്. ടിവിയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്ന വ്യക്തിയാണ് താനെന്ന് മനസ്സിലാക്കിയ പോലീസുകാരി, അനുപമയെ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്തു.
താനൊരു റീൽസ് താരമായിരുന്നുവെന്നും ഐഫോണിൽ നല്ല വീഡിയോസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും അനുപമ ഓർമ്മിക്കുന്നു. തന്റെ അറസ്റ്റ് വാർത്തയായപ്പോൾ യൂട്യൂബർമാർക്ക് താനൊരു “ചാകര”യായി മാറിയെന്നും അനുപമ പരിഹാസത്തോടെ കുറിച്ചു. JJ Act പ്രകാരമുള്ള കേസ് ആയതുകൊണ്ട് വേഗം ജാമ്യം കിട്ടുമെന്ന് അധികൃതർ അറിയിച്ച ശേഷം തനിക്ക് ആവശ്യമായ സാധനങ്ങളായ പ്ലേറ്റുകൾ, മൊന്ത, ഗ്ലാസ്, പായും ബെഡ്ഷീറ്റും എന്നിവ നൽകി സെല്ലിലേക്ക് അയച്ചു. “ഇതിപ്പോ ഞാൻ വിചാരിച്ച ജയിൽ ഒന്നുമല്ലലോ. ഫ്ലാറ്റ് മാറി കേറിയതാണോ ഭഗവാനെ” എന്നായിരുന്നു സെല്ലിലേക്ക് പോകുമ്പോൾ തന്റെ ചിന്ത എന്നാണ് അനുപമ പറയുന്നത്
എട്ട് മണിക്ക് ശേഷം എത്തിയതിനാൽ തന്നെ എല്ലാവരും ആകാംഷയോടെയാണ് പുതിയ ആളെ നോക്കിയത്. സെൽ നമ്പർ രണ്ടിൽ എത്തിയ അനുപമ കരച്ചിലടക്കാൻ പാടുപെട്ടു. കുളിച്ചിട്ട് രണ്ട് ദിവസമായതിനാലും ചൂടും കൊതുകുകടിയും കൊണ്ട് ഉറക്കമില്ലാത്തതിനാലും അവശയായിരുന്നു അവർ. ഈ സമയം, സെല്ലിലുണ്ടായിരുന്ന ആഫ്രിക്കൻ യുവതിയായ മെറോണിക്ക എഴുന്നേറ്റ് വന്ന്, “Take bath, i will give u dress.. Don’t worry, we all are here” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും കുളിക്കാൻ സഹായിക്കുകയും ചെയ്തു.
നല്ല ഭംഗിയുള്ള നീലപ്പൂക്കളുള്ള ഒരു നൈറ്റി നൽകിയതും മെറോണിക്കയാണ്. തുടർന്ന് വിബിന എന്ന അനസ്തേഷ്യൻ, ഒന്നര ലക്ഷം രൂപയുടെ വഞ്ചനാ കേസിൽ അകത്തായ തന്റെ കഥ അനുപമയോട് പങ്കുവെച്ചു. പോക്കറ്റടിക്കേസിൽ അകത്തായ, 18 വയസ്സ് മാത്രം പ്രായമുള്ള ഗൗരിയാണ് സെല്ലിലെ മറ്റൊരു തടവുകാരി. ജയിലിൽ ലൈറ്റ് ഓഫ് ചെയ്യാറില്ലെന്ന നിയമം തന്നെ അത്ഭുതപ്പെടുത്തിയെന്നും, രാത്രിയിൽ ജയിൽ ചാടുന്നത് തടയാനാണ് ഇതെന്നും വിബിന പറഞ്ഞു.
വിബിന പങ്കുവെച്ച ഒരു ജയിൽ ചാട്ടത്തിന്റെ കഥയും പോസ്റ്റിൽ രസകരമായി വിവരിക്കുന്നുണ്ട്. “കഴിഞ്ഞ മാസം ആണ് മതിലിനു ഉയരം കൂട്ടിയത്.. ഒരു ഗർഭിണി അപ്പുറത്തേക്ക് എടുത്തു ചാടിപോലും” എന്ന് വിബിന പറഞ്ഞപ്പോൾ, എവിടേക്കാണ് ചാടിയതെന്നായി അനുപമയുടെ ചോദ്യം. “മതിലിന്റെ അപ്പുറത്ത് പുരുഷന്മാരുടെ ജയിലാ… ഒരു ജയിൽ ന്നു വേറെ ജയിലിലോട്ടാ ചാടിയെ” എന്നായിരുന്നു മറുപടി. ഉടൻ തന്നെ സുപ്രണ്ട് ജീപ്പിൽ തിരികെ എത്തിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ കഥകൾ നാളെ പറയാമെന്നും പറഞ്ഞ് സഹതടവുകാർ ഉറങ്ങാൻ ആവശ്യപ്പെട്ടു. ഒടുവിൽ, ഉറക്കം ഡിസ്റ്റർബ് ആയാൽ ദേഷ്യം വരുന്ന മെറോണിക്കയുടെ കൈകൊണ്ട് മരിക്കേണ്ടെന്നും, കാരണം അതൊരു കൊലക്കേസ് പ്രതിയാണെന്നും വിബിന തമാശയോടെ പറഞ്ഞ് അനുപമയെ വേഗം ഉറങ്ങാൻ നിർബന്ധിച്ചു. തുടർന്ന് അനുപമ ഉറങ്ങിയതായി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :
ഈ ലോകത്തു ഏറ്റവും സമാധാനം നിറഞ്ഞ ഒരു ഇടം ഉണ്ടെങ്കിൽ അത് ഇതാണ്, അത് ഇതാണ്, അത് ഇതാണ്….
വാക്കനാട് വനിതാ സബ്ജയിൽ ❤️
നല്ല അന്തരീക്ഷം.. നാല് സെല്ലുകൾ.. ഓരോന്നിലും അഞ്ചു പേര് വീതം. അങ്ങനെ മൊത്തം 20പേര്.. എണ്ണം കൂടിയാൽ അവരെ വേറെ ജയിലുകളിലേക്ക് മാറ്റും…
റിമാൻഡ് ൽ ആയാൽ നേരെ മെഡിക്കലും കഴിഞ്ഞു നമ്മളെ വാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും.. ജീപ്പിൽ കൊണ്ട് ഇറക്കി ആ വലിയ ഗേറ്റ് ൽ കൂടെ മതിൽ കെട്ടിനകത്തേക്ക് കയറ്റിവിടും… അപ്പോ അവിടെ ഡ്യൂട്ടി ൽ ഉള്ള പോലീസുകാരി നമ്മളെ സ്വീകരിക്കും ❤️
ആദ്യം തന്നെ കമ്പ്യൂട്ടർ ൽ ഒക്കെ എൻട്രി വരുത്തി, ഒരു റൂം ലേക്ക് കൊണ്ട് പോയി ഡ്രസ്സ് ഊരി പരിശോധിക്കും… നാണവും മാനവും ഒക്കെ തന്തക്ക് വിളിച്ചപ്പോൾ, മാഡം പറഞ്ഞു.. “ഇത് ഇവിടെത്തെ റൂൾ ആണ് കേട്ടോ.. ഇങ്ങനെ ചെയ്തേ മതിയാകു “… അപ്പൊ ഞാൻ പറഞ്ഞു “എയ് കുഴപ്പമില്ല.. ഒരു പ്രസവം ഒക്കെ കഴിഞ്ഞവർക്ക് എന്ത് നാണം മാഡം 😂
മാഡം ഭയങ്കര അടിപൊളി ആണ്.. കരയേണ്ട.. ഇവിടെ പ്രശ്നങ്ങളൊന്നുമില്ല കേട്ടോ❤️
“അല്ല ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?”
ഹ്മ്മ് 😔😔കണ്ടു കാണും എല്ലാടത്തും കണ്ടു കാണും.. Tv ലൊക്കെ വന്നെന്നു കേട്ടു..
അല്ല ഏതോ ചാനലിൽ ആണെന്ന് തോന്നുന്നു..
ഹ്മ്മ് അതെ അതെ… അതൊക്കെ ആണല്ലോ tv ലും സോഷ്യൽ മീഡിയയിലും ഒക്കെ ആഘോഷിക്കുന്നുണ്ടാവും.. 😁
പിന്നെ ഞാനൊരു റീൽസോളി ആയിരുന്നു 😔.. നല്ല നല്ല വീഡിയോസ് ഒക്കെ ഞാൻ ആയിട്ട് തന്നെ ഐഫോൺ ൽ ഷൂട്ട് ചെയ്തു ഇൻസ്റ്റയിലൊക്കെ ഇട്ടിട്ടുണ്ടാർന്നു… യൂട്യൂബ്ർസ് നൊന്നും ഒരു ബുദ്ധിമുട്ടും ഞാൻ വരുത്തിയില്ല… അനുപമ എന്ന് അടിച്ചു കൊടുത്താൽ ചാകര ആയിരുന്നു ചാകര 😔…
JJ act ആണല്ലേ.. കുഴപ്പില്ലാട്ടോ ജാമ്യം ഒക്കെ കിട്ടും. വേഗം പോവാം.. ധാ അവിടെന്ന് രണ്ടു പ്ലേറ്റും, ഒരു മൊന്തയും, ഒരു ഗ്ലാസും പായും ബെഡ്ഷീറ്റും അവിടെന്ന്എ ടുത്തോട്ടൊ…
Thankyu മാഡം ❤️
ഇതിപ്പോ ഞാൻ വിചാരിച്ച ജയിൽ ഒന്നുമല്ലലോ. ഫ്ലാറ്റ് മാറി കേറിയതാണോ ഭഗവാനെ 😁
ഏറ്റവും അറ്റത്തെ സെൽ ആയിരുന്നു.. എട്ടു മണിക്ക് ശേഷമുള്ള കാളിങ് ബെൽ അടിച്ചു അകത്തു വന്നത് കൊണ്ട് എല്ലാരും ആക്റ്റീവ് ആയിരുന്നു, ആരാണ് വന്നതെന്ന് അറിയാൻ… എല്ലാ കമ്പികളിലും പത്തിരുപതു കൈകളും തലകളും എത്തി നോക്കുന്നു.🥺.. നേരെ സെൽ നമ്പർ രണ്ടിലേക്ക്…
കേറിയ പാടെ വിങ്ങി പൊട്ടി പോയി.. കരച്ചിലോടു കരച്ചിൽ… സെല്ലിൽ നാലു പേര്.. ഞാൻ അഞ്ചാമൻ.. കുളിച്ചിട്ട് രണ്ടു ദിവസമായി.. ഇന്നലെ nacherippady വനിതാ സ്റ്റേഷനിൽ കൊതുക് കടിയും കൊണ്ട് ചൂടും എടുത്തു ഉറങ്ങാതെ നിലത്തു കുത്തി ഇരിക്കുവാരുന്നു.. എനിക്കൊന്ന് കുളിക്കണം….
പെട്ടെന്ന് ഒരു ആഫ്രിക്കൻ യുവതി
(contestant no. 1)
എഴുനേറ്റ് വന്നു “take bath, i will give u dress.. Dont worry, we all are here ❤️”
അവൾ മെരോണിക്ക.. പിന്നീട് എന്റെ ഏറ്റവും പ്രിയങ്കരി ആയവൾ 🥰
സെൽ ന്റെ അകത്തു തന്നെ അടച്ചു പൂട്ടുള്ള ഒരു ബാത്രൂം ഉണ്ട്.. കൂളിച്ചിറങ്ങി..
മേരോണിക്ക എനിക്ക് ഒരു നെറ്റി തന്നു. നല്ല ഭംഗിയുള്ള നീല പൂക്കൾ ഉള്ള നൈറ്റി…
വിബിന പരിചയപ്പെടാൻ വന്നു.(contestant no 2)
“എന്താ കേസ്?”
കൊച്ചിനെ തല്ലിയെന്നും പറഞ്ഞു പിടിച്ചോണ്ട് വന്നതാ.. കൂടുതൽ ഒന്നുമറിയില്ല.
എന്താ നിന്റെ കേസ്?
ചീറ്റിംഗ് കേസ് ആണ്. ഭർത്താവിന്റെ ഓപ്പറേഷൻ നു വേണ്ടി കടം വാങ്ങിയതാ ഒന്നര ലക്ഷം.. ഇനി 60 രൂപ കൂടെ കൊടുക്കാൻ ഉണ്ട്.. കിട്ടാതായപ്പോൾ പലിശക്കാർ കേസ് കൊടുത്തു. അങ്ങനെ അകത്തായി..
എന്താ ചെയ്യുന്നേ?
ഞാൻ anaesthetician ആണ്..
ഓ സർജറിക്കൊക്കെ anaesthecia കൊടുക്കുന്ന ആൾ അല്ലെ?
ഹ്മ്മ്.. ഞാൻ പുറത്തു ഉണ്ടായാൽ അല്ലെ, പൈസ കൊടുക്കാൻ പറ്റു… 😁ഇവിടെ കിടന്ന് എന്ത് കാണിക്കാൻ ആണെന്ന് ഒരു പിടുത്തവും ഇല്ല…
ജാമ്യം??
ഒന്നും അറിയില്ല…
വേഗം കിടന്നു ഉറങ്ങിക്കോ.. ഉറക്കം ഡിസ്റ്റർബ്ഡ് ആയാൽ പാഞ്ചക്കും മെറോണിക്കക്കും ദേഷ്യം വരും🤭.. ഇവിടെ വിരിച്ചോ..
ഹ്മ്മ്… ആ കുട്ടി ഏതാ?
അവൾ ഗൗരി..(contestant no:3)
18വയസ്സ് ആയതേയുള്ളു. പോക്കറ്റ് അടിക്ക് പിടിച്ചോണ്ട് വന്നതാ. അവർ ഇടക്കൊക്കെ വന്നു പോകും.. പോക്കറ്റ് അടിച്ചില്ലേലും അവരെ പിടിച്ചു അകത്തിടും..അങ്ങനെയാ.😂..
അവൾ അധികം വൈകാതെ ഇറങ്ങും… നാരായണൻ വക്കീൽ ആണ് അവരുടെ സ്വന്തം വക്കീൽ… പാലത്തിന്റെ അടിയിൽ ഒക്കെ കുപ്പി പാട്ട പെറുക്കി നടക്കുന്നവരെ പോലീസ് പിടിച്ചാൽ അപ്പൊ വരും നാരായണൻ വക്കീൽ… പുല്ലു പോലെ ഇറക്കി കൊണ്ട് പോകും.. അവരുടെ പാട്ട പെറുക്കി സംഘ തലവൻ ഫീസ് ഒക്കെ കൊടുത്തോളും…😁
എപ്പോഴാ ലൈറ്റ് ഓഫ് ചെയ്യുന്നേ..?
എനിക്ക് migrane ഉള്ളതാ.. ഉറങ്ങണേൽ ലൈറ്റ് പറ്റൂല 😔
ലൈറ്റ് ഓഫ് ചെയാനോ?.😂😂 ഇത് ഹോട്ടൽ അല്ല ഇഷ്ടത്തിന് ഓൺ ആക്കാനും ഓഫ് ആക്കാനും.. ഇവിടെ ലൈറ്റുകൾ ഒന്നും ഓഫ് ആക്കൂല.. ഇരുട്ടത്ത് നമ്മൾ ജയിൽ ചാടിയാലോ 😂
ഇതിനകത്തു ന്നു എങ്ങനെ ചാടാൻ ആണ് 🥺..
ആ കൊള്ളാം കഴിഞ്ഞ മാസം ആണ് മതിലിനു ഉയരം കൂട്ടിയത്.. ഒരു ഗർഭിണി അപ്പുറത്തേക്ക് എടുത്തു ചാടിപോലും 😂😂.. എന്നിട്ട് ചെന്ന് വീണതോ??
എവിടെയാ?? രക്ഷപ്പെട്ടോ??
Uvva😂😁… മതിലിന്റെ അപ്പുറത്ത് പുരുഷന്മാരുടെ ജയിലാ… ഒരു ജയിൽ ന്നു വേറെ ജയിലിലോട്ടാ ചാടിയെ😂 അവിടെന്ന് സുപ്രണ്ട് ജീപ്പിൽ കൊണ്ട് വന്നു തിരിച്ചു ആക്കി 😂😂
കഥകൾ ഒക്കെ നാളെ പറഞ്ഞു തരാം 😁ഉറങ്ങാ.
Why u people are ബ്ലാ ബ്ലാ ബ്ലാ.. I need to sleep… U can speak tomoro…
Ur name??
Anupama
Ok anubhama… Gudnt
വേഗം ഉറങ്ങിക്കോ.. മേരോണിക്ക ടെ കൈ കൊണ്ട് മരിക്കണ്ട.. Murder കേസ് ആണ്. 😁😁
ഹമ്മേ.. ഓക്കേ.. Gudnt.
(അട്ടത്ത് നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി )
to be continued…..
Nb:അഞ്ചു ദിവസം ജയിലിൽ കിടന്താലും, അവളുടെ അഴകും സ്റ്റൈലും അവളെ വിട്ടു പോകലെ.. ഫോട്ടോ പാര് കണ്ണാ
















