യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണല്ലേ നമ്മളിൽ അധികം പേരും. എന്നാൽ ദീർഘദൂര യാത്രകളിൽ പലരെയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. മണിക്കൂറുകളോളം വാഹനത്തിൽ ഒരേ ഇരിപ്പ് ഇരിക്കുന്നതാണ് ഇത്തരത്തിൽ നടുവേദനയ്ക്ക് ഇടയാക്കുന്നത്. ഇങ്ങനെ നടുവേദന വന്നാൽ നമുക്ക് ആ യാത്ര ആസ്വദിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല യാത്ര ദുരിതമായി തീരുകയും ചെയ്യും. ഒപ്പം ഭാരമുള്ള ലഗേജ് കൂടെയുണ്ടെങ്കില്‍ അതും വലിച്ച് നടക്കുന്നതിട്ട ബുദ്ധിമുട്ട് വേറെയും. യാത്ര വേളകളിൽ ഉണ്ടാകുന്ന ഇത്തരം നടുവേദന ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
യാത്ര പുറപ്പെടുന്നതിന് മുമ്പ് സൗകര്യത്തിനായി അനുയോജ്യമായ ഷൂസും അയഞ്ഞ വസ്ത്രങ്ങളും ധരിക്കുക. എളുപ്പത്തില്‍ എടുക്കാനായി ഒരു ചെറിയ തലയിണയോ ബാക്ക് ബ്രേസോ നിങ്ങളുടെ കൈവശമുള്ള ബാഗില്‍ കരുതുക. യാത്രകളില്‍ സാധിക്കുമെങ്കില്‍ കൂടുതല്‍ ലെഗ് സ്‌പേസുളള സീറ്റുകള്‍ തിരഞ്ഞെടുക്കുക. കാറുകളില്‍ സീറ്റ് ക്രമീകരിച്ച് ഇരിക്കാനായി മുന്‍വശത്തെ പാസഞ്ചര്‍ സീറ്റ് തിരഞ്ഞെടുക്കുക.
കാർ യാത്ര നടുവിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നിയേക്കാം. അപ്പോൾ നിങ്ങളുടെ ഇരിപ്പിടം, ഇടുപ്പും കാല്‍മുട്ടുകളും ഒരേ നിരപ്പില്‍ വരുന്ന രീതിയില്‍ ക്രമീകരിക്കുക, ആവശ്യമെങ്കില്‍ നടുവിന് താങ്ങ് നല്‍കാന്‍ ഒരു കുഷ്യന്‍ ഉപയോഗിക്കുക. നടക്കാനും സ്‌ട്രെച്ച് ചെയ്യാനുമായി ഓരോ മണിക്കൂറിലും വണ്ടി നിര്‍ത്തുക. മുന്നോട്ട് കുനിയുകയോ ചാരി ഏറെ നേരം ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം.
കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ നടുവിലെ പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഓരോ 30 മുതല്‍ 60 മിനിറ്റിലും എഴുന്നേല്‍ക്കുക, ഇടനാഴിയിലൂടെ നടക്കുക അല്ലെങ്കില്‍ സ്‌ട്രെച്ച് ചെയ്യുക. തോളുകള്‍, കണങ്കാല്‍ എന്നീ ഭാഗങ്ങള്‍ ചെറുതായി കറക്കുന്നത് പേശികളെ അയവുള്ളതാക്കാനും നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ പ്രയാസമില്ലാതിരിക്കാനും സഹായിക്കും.
ഇനി വിമാനത്തിലാണ് യാത്രയെങ്കിൽ സീറ്റുകള്‍ നടുവിന് സൗകര്യപ്രദമാകണമെന്നില്ല. അതിനായി നടുവിന് താഴെയായി തലയിണ വെയ്ക്കാം. അല്ലെങ്കില്‍ ജാക്കറ്റ് ചുരുട്ടി വെയ്ക്കാം. പാദങ്ങള്‍ തറയില്‍ വെച്ച് ഇരിക്കാൻ ശ്രദ്ധിക്കാം. കാലുകള്‍ ക്രോസ് ചെയ്ത് ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ നിങ്ങളുടെ സീറ്റിന്റെ ആങ്കിള്‍ ക്രമീകരിക്കുക. പേശിവലിവ് ഒഴിവാക്കാന്‍ സീറ്റിലിരുന്ന് തന്നെ ചെറിയ രീതിയിലുള്ള സ്‌ട്രെച്ചിംഗുകള്‍ ചെയ്യാന്‍ ശ്രമിക്കുക.
യാത്ര വേളയിൽ നാം കൊണ്ടുപോകുന്ന ഭാരമുള്ള ബാഗുകള്‍ പെട്ടെന്ന് എടുത്ത് ഉയർത്തുമ്പോൾ ചിലപ്പോൾ നടുവ് പണിതരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാല്‍മുട്ടുകള്‍ മടക്കി, ലഗേജ് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് വേണം ഉയര്‍ത്താന്‍. വീലുകളുള്ള സ്യൂട്ട്‌കേസുകള്‍, സ്ട്രാപ്പുകളില്‍ പാഡുകള്‍ ഉളള ബാക്ക്പാക്കുകള്‍ എന്നിവ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഭാരം കുറഞ്ഞ ചെറു ബാഗുകളിലായി പാക്ക് ചെയ്യുന്നതാവും നല്ലത്.
ലംബാര്‍ കുഷ്യന്‍, കഴുത്തിന് ഉപയോഗിക്കുന്ന തലയിണ, കംപ്രഷന്‍ സോക്‌സുകള്‍ എന്നിവ ദീര്‍ഘദൂര യാത്രകള്‍ക്കായി ഉപയോഗിക്കുന്നത് അറെ ഗുണകരമാണ്. ചെറിയ മസാജ് ബോളോ പോര്‍ട്ടബിള്‍ ഹീറ്റിംഗ് പാഡോ യാത്രകളില്‍ കരുതാം. ഇത് ഇടവേളകളില്‍ പേശികളെ അയവുള്ളതാക്കാന്‍ സഹായിക്കും. ജലാംശം കുറയുന്നത് പേശികളുടെ പിരിമുറുക്കം വർധിപ്പിക്കാനിടയാക്കും ഇത് ഒഴിവാക്കാൻ ഇടവിട്ട് വെള്ളം കുടിക്കണം. ഇത്തരം ചെറിയ കാര്യങ്ങ ശ്രദിച്ചാൽ തന്നെ നടുവേദന എന്ന ദുരന്തത്തെ ഒഴിവാക്കി മനോഹരമായ ഒരു യാത്ര നിങ്ങൾക്ക് ആസ്വദിക്കാം.
















