രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
സന്ദർശനത്തിന്റെ ഭാഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി. കൂടാതെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വെച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലെത്തും.
STORY HIGHLIGHT : president-draupadi-murmu-to-visit-manipur-tomorrow
















