തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് തരംഗമാണ് കാണാൻ സാധിക്കുന്നതെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജൻ. സംസ്ഥാനത്തുടനീളം എൽ.ഡി.എഫ്. ഗവൺമെന്റിനോട് ജനങ്ങൾക്ക് പ്രത്യേക ആദരവും വിശ്വാസവും പ്രതീക്ഷയുമുണ്ട്. കഴിഞ്ഞ ഒൻപത് വർഷക്കാലം കൊണ്ട് കേരളത്തിൽ വൻ മാറ്റങ്ങളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഉടനീളം നടന്നുവരികയാണ്. വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ രംഗത്തടക്കം വലിയ മാറ്റമാണ് നമ്മുടെയൊക്കെ കൺമുമ്പിൽ കാണുന്നത്. ഈ വികസനം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതിന്റെ തെളിവാണ്- അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കോൺഗ്രസിനെ വിമർശിച്ച് ഇ.പി. ജയരാജൻ വിമർശിച്ചു. കോൺഗ്രസിന് കിട്ടിയ പരാതിയാണ് പൊലീസിന് നൽകിയത്. അതിൽ അന്വേഷണം നടത്തിയപ്പോഴാണ് എല്ലാ കാര്യങ്ങളും പുറത്ത് വന്നത്. ഇത്തരം ജീർണതയെ ഒരു രാഷ്ട്രീയ പാർട്ടിയും പ്രോത്സാഹിപ്പിക്കരുത്. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണോയെന്ന് സംശയിക്കുന്നതായും ഇ. പി, ജയരാജൻ കൂട്ടിച്ചേർത്തു.
















