തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി പി എ മുഹമ്മദ് റിയാസ് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ അനുകൂല വികാരമാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഒരു പ്രതിഷേധവും വന്നില്ല. ഇതൊരു ട്രെൻഡ് ആയി കാണുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർക്ക് ഓരോ തെരഞ്ഞെടുപ്പിലും എങ്ങാനെ വോട്ട് ചെയ്യണമെന്ന് അറിയാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ലെന്നും പി.എ. മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
















