ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ സംശയ ആരോപിച്ച കോൺഗ്രസും സിപിഐയും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. കൂടാതെ ആരെങ്കിലും ഇതിനെ പറ്റി പരാതി നൽകിയാൽ വിശദമായി അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
















