Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ : ഇന്ത്യന്‍ വ്യോമസേനയുടെ ‘നൈറ്റ്സ്’ ഹെലികോപ്ടര്‍ യൂണിറ്റ് തിരിച്ചെത്തി; ശ്രീലങ്കയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 11, 2025, 12:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീലങ്കയില്‍ വീശിയടിച്ച ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദ്വീപ് രാഷ്ട്രത്തിലുണ്ടായ വലിയ പ്രകൃതി ദുരന്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടവര്‍ക്ക് സഹായമെത്തിച്ച ഇന്ത്യന്‍ വ്യോമസേന, ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തി. ‘അയല്‍ക്കാര്‍ ആദ്യം’ എന്ന നയത്തിലൂന്നി, ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ എന്ന പേരില്‍ ഭാരത സര്‍ക്കാര്‍ ഉടനടി സമഗ്ര മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനൊപ്പം, എന്‍.ഡി.ആര്‍.എഫ് ടീമുകളെ അണിനിരത്തുന്നതിനും ദുരിതാശ്വാസ ചരക്കുകള്‍ എത്തിക്കുന്നതിനും ഹെലികോപ്റ്ററുകളും പ്രത്യേക സേനയും സഹിതം ഹെലികോപ്റ്റര്‍ യൂണിറ്റുകളെ വിന്യസിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയെ ചുമതലപ്പെടുത്തി.

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു കീഴിലുള്ള 109 ഹെലികോപ്റ്റര്‍ യൂണിറ്റ് (109 എച്ച്.യു) ആയിരുന്നു പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സമുദ്ര മേഖലയിലെ സഹകരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ ദൗത്യങ്ങള്‍ എന്നിവയിലെ ദീര്‍ഘകാല സംഭാവനകള്‍ക്ക് പേരു കേട്ട യൂണിറ്റാണ് ‘നൈറ്റ്‌സ്’ എന്ന പേരിലറിയപ്പെടുന്ന 109 ഹെലികോപ്റ്റര്‍ യൂണിറ്റ്. ദുരന്തസമയത്ത് ‘നൈറ്റ്‌സ്’ അവരുടെ ഹെലികോപ്റ്ററുകളില്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചുകൊണ്ട് അഹോരാത്രം പ്രവര്‍ത്തിച്ചു. തെക്കന്‍ ഉപദ്വീപിലും വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഹെലികോപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായി 1980 കളുടെ അവസാനത്തിലാണ് 109 ഹെലികോപ്റ്റര്‍ യൂണിറ്റ് സ്ഥാപിതമായത്.

ആദ്യ വര്‍ഷങ്ങളില്‍, യൂണിറ്റ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയും തീരദേശ നിരീക്ഷണം, ദ്വീപുകള്‍ക്കിടയിലുള്ള ആശയ വിനിമയം, നാവിക, തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1990 കളില്‍, കൂടുതല്‍ കഴിവുള്ള പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടുത്തിയതോടെ, 109 HU അതിന്റെ പ്രവര്‍ത്തന ശൈലി, സമുദ്ര നിരീക്ഷണം, ഓഫ്ഷോര്‍ ലോജിസ്റ്റിക്സ്, അപകടത്തില്‍പ്പെട്ടവരെ രക്ഷിപ്പെടുത്താനുള്ള ദൗത്യങ്ങള്‍ എന്നിവയിലേക്ക് വ്യാപിപ്പിച്ചു. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുനാമിയില്‍ യൂണിറ്റിന്റെ പങ്ക് നാഴികക്കല്ലായി മാറി. ഈ യൂണിറ്റിലെ ഹെലികോപ്റ്ററുകള്‍ തമിഴ്നാട്ടിലും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലും സഹായം എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മറ്റുരക്ഷാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനുമുള്ള വ്യോമസേനയുടെ ആദ്യ ദൗത്യങ്ങളില്‍ ഒന്നായിരുന്നു.

തുടര്‍ന്നുള്ള ദശകങ്ങളില്‍, പ്രകൃതി ദുരന്തങ്ങളില്‍ ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയല്‍രാജ്യങ്ങളെ ഈ ഹെലികോപ്റ്റര്‍ യൂണിറ്റ് പല സമയങ്ങളിലും സഹായമെത്തിച്ചിട്ടുണ്ട്. ‘മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും ‘സാഗര്‍’ എന്ന ദര്‍ശനത്തിന് കീഴില്‍ പ്രാദേശിക സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു. സമീപവര്‍ഷങ്ങളില്‍ സംഭവിച്ച ഓഖി ചുഴലിക്കാറ്റ്, കേരള വെള്ളപ്പൊക്കം, വയനാട് മണ്ണിടിച്ചില്‍, കടുത്ത തീരദേശ കൊടുങ്കാറ്റുകള്‍ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആഭ്യന്തര ദുരന്ത നിവാരണ ശ്രമങ്ങളില്‍ 109 HU ന്റെ പ്രവര്‍ത്തനങ്ങള്‍ അവിഭാജ്യമാണ്. ഇന്ന് ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന് കീഴില്‍ നൂതന മീഡിയം-ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഉയര്‍ന്ന പരിശീലനം ലഭിച്ച വൈമാനികരും അടങ്ങിയ ഈ ഹെലികോപ്റ്റര്‍ യൂണിറ്റ്, മാനുഷിക, സമുദ്ര പ്രതികരണ ശേഷിയുടെ ഒരു മൂലക്കല്ലായി നിലകൊള്ളുന്നു.

ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന് കീഴില്‍, വെള്ളപ്പൊക്ക ബാധിതവും മണ്ണിടിച്ചില്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 109 HU അതിന്റെ Mi-17 V5 ഹെലികോപ്റ്ററുകള്‍ വേഗത്തില്‍ വിന്യസിച്ചു. ഉയര്‍ന്ന വെള്ളക്കെട്ട് മൂലം ഒറ്റപ്പെട്ടുപോയ ഇടങ്ങളില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെയുള്ള സാധാരണക്കാരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ഭക്ഷണ പായ്ക്കറ്റുകള്‍, കുടിവെള്ളം, മെഡിക്കല്‍ കിറ്റുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യ ദുരിതാശ്വാസ സാധനങ്ങളും യൂണിറ്റ് എയര്‍ലിഫ്റ്റ് ചെയ്തു. പ്രാദേശിക അധികാരികള്‍ക്ക് തുടര്‍ച്ചയായ പിന്തുണയും ഉറപ്പാക്കി. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും കാഴ്ച കുറവുള്ള സാഹചര്യങ്ങളിലും രക്ഷാ ദൗത്യങ്ങള്‍ നടത്തി. ശ്രീലങ്കന്‍ ദുരന്ത നിവാരണ ഏജന്‍സികളെ സഹായിക്കുന്നതിന് തത്സമയ വ്യോമ വിവരങ്ങള്‍ നല്‍കി.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സ്ഥാപിച്ച സുസ്ഥിരമായ ‘എയര്‍ ബ്രിഡ്ജ്’, മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാന്‍ സഹായിച്ചു. കരയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി ത്വരിതപ്പെടുത്തി. 10 ദിവസം നീണ്ടുനിന്ന മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, ഹെലികോപ്റ്ററുകള്‍ ഏകദേശം 100 ദൗത്യ പറത്തലുകള്‍ നടത്തി. മൊത്തം 264 പേരെ ഒഴിപ്പിക്കുകയും ഏകദേശം 50 ടണ്‍ മെഡിക്കല്‍ സാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും ഇറക്കുകയും ചെയ്തു. ഓപ്പറേഷന്‍ സാഗര്‍ ബന്ധു, അയല്‍ക്കാരോടും വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയോടുമുള്ള ഇന്ത്യയുടെ നിലനില്‍ക്കുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യോമസേന ശ്രീലങ്കയില്‍ ഇപ്പോഴും പൂര്‍ണ്ണമായും പ്രവര്‍ത്തന നിരതരാണ്. മാനുഷിക സാഹചര്യം സ്ഥിരത കൈവരിക്കുകയും വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നതുവരെ ശ്രീലങ്കയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും.

 

ReadAlso:

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം | Four borewell workers electrocuted near Mamallapuram

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു | tmc bank accounts west bengal police freeze 15 accounts

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ | Government school HM suspended for screening TVK event live in Karur

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

Tags: SREELANKAOPARATION SAGAR BANDHUDITHWA TWISTERNIGHTS HELICOPTERINDIAN AIR FORCEDISASTERANWESHANAM NEWS

Latest News

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies