ഡിസംബർ മാസത്തിൽ നിങ്ങൾ മൊബൈൽ ബാറ്ററി കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഫോണിന്റെ ബാറ്ററി തകരാറാണിതെന്ന് കരുതിയെങ്കിൽ തെറ്റി ഇത് ഫോണിന്റെ തകരാറല്ല, മറിച്ച് ലിഥിയം-അയൺ ബാറ്ററികളിൽ (Lithium-ion batteries) താഴ്ന്ന താപനില വരുത്തുന്ന ഭൗതികശാസ്ത്രപരമായ മാറ്റങ്ങളാണ് ഇതിന് പിന്നിൽ.
ഭാരം കുറഞ്ഞതും ഊർജ്ജ സാന്ദ്രതയേറിയതുമായ ലിഥിയം-അയൺ ബാറ്ററികളാണ് ഇന്ന് മിക്ക സ്മാർട്ട്‌ഫോണുകളിലും ഉപയോഗിക്കുന്നത്. താപനില കുറയുമ്പോൾ, ബാറ്ററിയിലെ ലിഥിയം അയണുകളുടെ ചലനം സാധ്യമാക്കുന്ന ഇലക്ട്രോലൈറ്റ് കട്ടിയാവുകയും കൂടുതൽ വിസ്കോസ് ആകുകയും ചെയ്യും.
തണുപ്പുകാലത്ത് ഉപകരണങ്ങൾ സംരക്ഷിക്കാൻ…
- ഫോൺ റൂം താപനിലയിലേക്ക് (Room Temperature) എത്തിയ ശേഷം മാത്രം ചാർജർ കണക്ട് ചെയ്യുക.
- പ്രകൃതിദത്തമായ ചൂട് ലഭിക്കുന്നതിന് ഫോൺ ശരീരത്തോട് ചേർന്നുള്ള ഇന്നർ പോക്കറ്റിൽ (Inner Pocket) സൂക്ഷിക്കുക.
- താപനില നിലനിർത്താൻ ഇൻസുലേറ്റഡ് കെയ്‌സുകൾ ഉപയോഗിക്കുക.
- തണുപ്പുള്ള സാഹചര്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ‘ലോ-പവർ മോഡ്’ (Low-Power Mode) ഓൺ ചെയ്യുക.
- 10°C-ൽ താഴെ താപനിലയുള്ളപ്പോൾ ഫോൺ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുക.
















