തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, ഷാഫി പറമ്പിൽ പാലക്കാട് നഗരസഭയിലെ 27-ാം വാർഡിൽ വോട്ട് രേഖപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളേക്കാൾ മുന്നേറ്റം യുഡിഎഫിനുണ്ടാവുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പലയിടത്തും ബിജെപി-സിപിഐഎം സഖ്യമുണ്ട്. പലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേരത്തെ അതിൽ നടപടി എടുത്തു കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ശബരിമല സ്വർണക്കൊള്ളയാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
















