കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം എന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം തള്ളി ഷാനിമോള്‍ ഉസ്മാന്‍. പരാതി ആസൂത്രിതം എന്ന അഭിപ്രായം ശരിയല്ലെന്ന് ഷാനിമോള്‍ പറഞ്ഞു. ആസൂത്രിതം എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ആസൂത്രിതം എന്നത് ബോധപൂര്‍വ്വം പറഞ്ഞതായിരിക്കില്ലെന്നും ഷാനിമോൾ പറഞ്ഞു. സംസാരമധ്യേ വന്നുപോയതായിരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ല.
കെപിസിസി പ്രസിഡന്റ് തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതെന്നും ഷാനിമോള്‍ ഉസ്മാന്‍ പഞ്ഞു. നേരത്തേ സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
















