പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടു ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ടു ചെയ്തത്. രണ്ടു ബലാത്സംഗ കേസുകളിലായി 15 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് രാഹുൽ പുറത്തുവരുന്നത്. അവിടെ നിന്ന് നേരെ പാലക്കാട് MLA ഓഫീസിലേക്കാണ് രാഹുൽ പോയത്. സത്യം ജയിക്കുമെന്ന് പറഞ്ഞ രാഹുൽ ഇനി ഇവിടെ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവധിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ടു ചെയ്യാനെത്തിയത്. രാഹുലിനെതിരെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും പോസ്റ്റർ ഉയർത്തി സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലിനെതിരെ കൂകി വിളിയും ഉണ്ടായി.
തനിക്ക് പറയാനുള്ളത് എല്ലാം കോടതിയിൽ പറയുമെന്നും തൽക്കാലം പ്രതികരിക്കാനില്ലെന്നും രാഹുൽ പറഞ്ഞു. ഇനി ഇവിടെയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
















