രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ ഏകീകൃത അന്വേഷണം. രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റി.
എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല. ആദ്യ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പൊലീസിനായിരുന്നു.
സിറ്റി പൊലീസിന്റെ അന്വേഷണത്തിൽ ഉണ്ടായ അതൃപ്തിയാണ് കേസ് മാറ്റാൻ കാരണമായത്. ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ചോർന്നതായി സംശയമുണ്ട്. ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താൻ കഴിയാത്തതും അതൃപ്തിക്ക് കാരണമായി.
കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിനായാണ് അന്വേഷണം ഒറ്റ എസ്ഐടിയിലേക്ക് മാറ്റിയത്.
















