തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലും അതിജീവിതയ്ക്ക് പിന്തുണ. ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ഐക്യദാര്‍ഢ്യം.
‘#അവള്‍ക്കൊപ്പം’ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. ‘അവള്‍ക്കൊപ്പം’ ഹാഷ് ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന ആവശ്യം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല.
പിന്നാലെയാണ് ഐക്യദാര്‍ഢ്യവുമായി ഡെലിഗേറ്റുകള്‍ തന്നെ എത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വനിതാ കൂട്ടായ്മകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
















