Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കുമൊരു മോളുള്ളതല്ലേടാ’; ദിലീപ് അന്ന് പറഞ്ഞത് വെളിപ്പെടുത്തി ഹരിശ്രീ യൂസഫ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 03:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ നടന്‍ ഹരിശ്രീ യൂസഫ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം അമേരിക്കയിൽ ദിലീപിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ സംഭവമാണ് ഹരിശ്രീ യൂസഫ് വെളിപ്പെടുത്തിയത്.

ഹരിശ്രീ യൂസഫിന്റെ വാക്കുകൾ:

‘എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’ ദിലീപേട്ടൻ അമേരിക്കയിൽ വച്ച് കണ്ണിൽ ചെറിയൊരു നനവോടു കൂടി എന്നോടു പറഞ്ഞ ഡയലോഗുകളാണ്. ആ ഒരു ഡയലോഗ് കേട്ടതോടുകൂടി ഞാൻ അദ്ദേഹത്തെ പിന്നെ അവിശ്വസിച്ചിട്ടില്ല. ഇത് നിങ്ങളെല്ലാവരും മുഴുവനായും ഒന്നു കേൾക്കണം കേട്ടോ. ഈ വിഷയങ്ങൾ കാരണം ഞങ്ങൾക്ക് അമേരിക്കയിൽ ഉണ്ടായ ചെറിയ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഒക്കെ നിങ്ങളുടെ മുമ്പിൽ എത്തിക്കാനാണ് ഈ വിഷയത്തിൽ ചെറിയൊരു പ്രതികരണവുമായി വന്നിരിക്കുന്നത്.

ഈ ഒരു വിഷയം നടന്നതിനുശേഷം ദിലീപേട്ടന്റെ കൂടെ ഒരു അമേരിക്കൻ പര്യടനത്തിന് ഞാൻ പോവുകയുണ്ടായി. ദിലീപേട്ടൻ, നാദർഷിക്ക, പിഷാരടി, ധർമജൻ, പാഷാണം ഷാജി അങ്ങനെ കുറച്ച് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ ഈ പരിപാടിക്കു പോകുന്നതിനു മുമ്പ് ജയറാമേട്ടന്റെ കൂടെ ‘ജയറാം ഷോ 2016’ല്‍ ചെയ്തിരുന്നു. അമേരിക്കയിലെ 10–16 സ്റ്റേറ്റുകളിൽ ഞങ്ങൾ പ്രോഗ്രാം ചെയ്തു. എല്ലാം സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയിരുന്നു. അവിടെ ജനം ടിക്കറ്റ് കിട്ടാതെ, പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി, വഴക്കൊക്കെ ഇട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി.

ഒരു പള്ളി പരിപാടിക്ക് ചെന്നപ്പോൾ ആ ഓഡിറ്റോറിയത്തിൽ ഉള്ള കപ്പാസിറ്റിയിൽ ഇരട്ടി ആളുകൾ ഷോ കാണാൻ വേണ്ടി വന്നു. അത്രയ്ക്ക് നല്ല രീതിയിൽ ആളുകൾ ഞങ്ങളോട് സഹകരിച്ച ഒരു ഷോ ആയിരുന്നു ‘ജയറാം ഷോ’. അതിനുശേഷമാണ് ദിലീപേട്ടന്റെ ഈ ഷോയുമായി അമേരിക്കയിലേക്ക് പോകുന്നത്. ആ സമയത്തൊക്കെ ആയിരുന്നു ഈ വിഷയങ്ങൾ ഇവിടെ ഉണ്ടായത്. ഈ വിഷയങ്ങൾ ഭയങ്കരമായി ഞങ്ങളുടെ ഷോയെ ബാധിച്ചു. കാരണം അവിടെ തന്നെ രണ്ട് വിഭാഗങ്ങൾ ഉണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്നു പറഞ്ഞ് ഈ പ്രോഗ്രാമിന് പാര വയ്ക്കാൻ ഒരു വിഭാഗവും, അത് പറ്റില്ല നമ്മൾ ഒരു ഷോ ബുക്ക് ചെയ്തു കഴിഞ്ഞു, ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് മാത്രമല്ലേ അറിയൂ, അതിന്റെ യഥാർഥ വസ്തുതകൾ അറിയാതെ അദ്ദേഹത്തിനെ നമ്മൾ ക്രൂശിക്കാൻ പാടില്ല എന്നു പറഞ്ഞ് നല്ല മനസ്സുള്ള കുറച്ച് ആളുകൾ.

അങ്ങനെ അവരുടെ കുറച്ചു പേരുടെ പ്രോത്സാഹനത്തിലാണ് ഞങ്ങൾ ആ പരിപാടിക്കു വേണ്ടി പോകുന്നത് തന്നെ. ഈ ഷോ നടക്കുമോ എന്ന് പോലും എല്ലാവർക്കും സംശയമായിരുന്നു. ഞങ്ങൾ എന്തായാലും അവിടെ ചെന്നു. അവിടെ ചെന്നതിനു ശേഷവും പ്രശ്നങ്ങളായിരുന്നു. ഞങ്ങളെ അവിടെ കൊണ്ടു വരേണ്ട എന്നു പറഞ്ഞ കുറച്ച് ആളുകൾ അവിടെയുള്ളവരോട് ‘ആരും പോകരുത്, ഈ ഷോ കാണരുത്, അയാളെ ഒറ്റപ്പെടുത്തണം, പ്രോഗ്രാം നമ്മൾ ആരും കാണരുത്’ എന്നൊക്കെ പറഞ്ഞ് ശരിക്കും വർക്ക് ചെയ്തു.

സത്യം പറയുകയാണെങ്കിൽ ഞങ്ങളുടെ ഷോയെ അത് ശരിക്കും ബാധിക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും വിഷമത്തിലായി. ഒരു ഷോ ഒക്കെ ചെയ്യാൻ പോകുന്നതു തന്നെ ആളുകളുടെ സ്നേഹവും കയ്യടിയും കിട്ടാന്‍ വേണ്ടിയിട്ടാണ്. പക്ഷേ ഇവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു ശ്മശാന മൂകത.

ReadAlso:

ജാഫർ കുറ്റിപ്പുറത്തിന്റെ “സൂഫിയാൻ” റിലീസിനൊരുങ്ങി 

നാഗാര്‍ജ്ജുന-തബു ഒന്നിക്കുന്ന ‘കിംഗ് 100’

മിമിക്രി ആർടി​സ്റ്റ്സ് അസോസിയേഷൻ: നാദിർഷ, കലാഭവൻ ഷാജോൺ പുതിയ ഭാരവാഹികൾ

ഐ,നോബഡി: ജൂലൈ 9ന് തിയേറ്ററുകളിൽ എത്തും; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

ആർ മാധവന്റെ “ജി.ഡി.എൻ”ന്റെ ട്രെയിലർ പുറത്തിറങ്ങി: ‘എഡിസൺ ഓഫ് ഇന്ത്യ’യുടെ പറയപ്പെടാത്ത കഥ. ചിത്രം ജൂലായ് 17ന് തിയേറ്ററിൽ എത്തും.

ഒരു പരിപാടിക്കു വേണ്ടി ആ ഒരു ഓഡിറ്റോറിയത്തിൽ ചെല്ലുമ്പോൾ ഒരാളുമില്ല, ഒരനക്കവുമില്ല. കാരണം ദിലീപേട്ടനെ പോലത്തെ ഒരു വ്യക്തി ലീഡ് ചെയ്യുന്ന പ്രോഗ്രാം എന്നു പറയുമ്പോൾ തന്നെ അമേരിക്കയിലൊക്കെ അതിനു മുമ്പൊക്കെ ചെല്ലുമ്പോൾ ജനങ്ങൾ അങ്ങ് ഇടിച്ചു കേറുന്ന ഒരു ഷോ ആയിരുന്നു. അവാർഡ് പടത്തിന് ആള് വരുന്ന പോലെയാണ് അവിടുന്നും ഇവിടുന്നുമൊക്കെ ചെറിയ ഫാമിലികളൊക്കെ വരുന്നത്. ആളുകൾ വരാൻ വേണ്ടി ഞങ്ങൾ എല്ലാവരും ഇങ്ങനെ വെയ്റ്റ് ചെയ്യുകയാണ്. സ്റ്റേജിൽ ഞങ്ങൾ ഒരുക്കങ്ങളൊക്കെ നടത്തുന്ന സമയത്തും ശ്രദ്ധ മുഴുവൻ ഓഡിയൻസിലേക്കാണ്.

കർട്ടൻ മാറ്റി ഇങ്ങനെ പതുക്കെ നോക്കും. സ്റ്റേജ് നിറയുന്നുണ്ടോ, ആളുകൾ വരുന്നുണ്ടോ എന്ന്. ആളുകൾ ഉണ്ടെങ്കിൽ അല്ലേ പ്രോഗ്രാമിനു പോലും ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. ദിലീപേട്ടൻ ടെൻഷനിലാണ്. ‘എടാ, എടാ എങ്ങനെയാടാ? നിറഞ്ഞാടാ ആൾക്കാര്? വന്നോടാ?’ എന്നു ചോദിക്കും. ‘ഇല്ല ദിലീപേട്ടാ, ഒരു കാൽഭാഗം വരെയേ ഉള്ളൂ’ എന്നു ഞങ്ങൾ മറുപടി പറയും.

അദ്ദേഹം മൂഡ് ഔട്ട് ആയിട്ട് പോകും. അങ്ങനെ ഏഴു മണിയുടെ പ്രോഗ്രാം ആണെങ്കിൽ ആറു മണി, ആറര മണി, ആറേ മുക്കാൽ, ഒരു ഏഴ് ഒക്കെ ആകുമ്പോൾ ഒരു 75 ശതമാനം ആളുകളും അല്ലെങ്കിൽ ഒരു 80 ശതമാനം ആളുകളൊക്കെയാണ് നമ്മുടെ ഓഡിറ്റോറിയത്തിൽ വരുന്നത്. ഫുൾ നിറയുന്നില്ല. പിന്നെ ഒരു എട്ടു മണി ഒക്കെ കഴിയുമ്പോഴേക്കാണ് ഏകദേശം ഒക്കെ നിറയുന്നത്. പക്ഷേ, ഞങ്ങൾ പ്രോഗ്രാം നേരത്തെ തന്നെ തുടങ്ങും. ഈ വിഷയം ജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് മനസ്സിലായി. ഈ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി എല്ലാവരും കൂടി പ്ലാൻ ചെയ്ത് ഇവിടുന്ന് ഒരു സ്കിറ്റ് ഒക്കെ റെഡിയാക്കിയാണ് പോയത്.

ദിലീപേട്ടനും ഞാനും പിഷാരടിയും ധർമ്മജനും പാഷാണം ഷാജിയും ഒക്കെ കൂടിച്ചേർന്നുള്ള ഒരു സ്കിറ്റ് ആദ്യം തന്നെ ഇടാൻ വേണ്ടി പ്ലാൻ ചെയ്തു. തുടക്കത്തിലുള്ള ഒരു സ്കിറ്റ് പോലെ. ദിലീപേട്ടൻ ഓഡിയൻസിൽ നിന്ന് ഇങ്ങനെ നടന്നു വരും. നടന്നു വരുമ്പോൾ ഞാനൊക്കെ അവിടുത്തെ അമേരിക്കയിലെ സംഘാടകരായിട്ടാണ് നിൽക്കുന്നത്. എന്റെ പേര് യൂസഫ് എന്ന് തന്നെയാണ്. അങ്ങനെ തന്നെയാണ് ഇട്ടേക്കുന്നത്. പിഷാരടിയും ഒരു കോട്ട് ഒക്കെ ഇട്ട് അവിടുത്തെ സംഘാടകനായി നിൽക്കുന്നു. അപ്പോൾ ഞങ്ങളോട് പറയുന്ന ഓരോരോ ചോദ്യങ്ങൾ നിങ്ങൾ ദിലീപേട്ടനോട് ചോദിക്കണം.

അപ്പോൾ എന്നോട് ചോദിക്കാൻ പറഞ്ഞ ചോദ്യം, ‘മിസ്റ്റർ ദിലീപ്, നിങ്ങളെക്കുറിച്ച് കുറച്ച് ആരോപണങ്ങൾ കേൾക്കുകയുണ്ടായി. അതിന്റെ സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം’. ഇതൊക്കെ നേരത്തെ പറഞ്ഞു വച്ചിരിക്കുന്നതാണ്. ‘ഇതു സ്കിറ്റ് ആണ്, ഇങ്ങനെ ചോദിക്കണം’ എന്നൊക്കെ എന്നോട് പറഞ്ഞതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. അല്ലാതെ നമ്മുടെ കയ്യിൽ നിന്നിട്ടൊന്നും ചോദിച്ചതൊന്നുമല്ല.

അപ്പോൾ ദിലീപേട്ടൻ, ‘അതൊക്കെ ഞാൻ പറയാം, അതിനു മുമ്പ് യൂസഫ് എന്റെ പോക്കറ്റിൽ നിന്നു അടിച്ചു മാറ്റിയ പഴ്സ് ഇങ്ങു താ’. ദിലീപേട്ടൻ പറയുന്നതു കേട്ട് പിഷാരടിയും ധർമജനും അദ്ദേഹത്തിനൊപ്പം കൂടി. കൂടെയുള്ളവരൊക്കെ തള്ളിപ്പറയുന്നതോടെ ഞാനങ്ങ് ഒറ്റപ്പെട്ടു. വഴിപോക്കനായി അഭിനയിച്ച പാഷാണം ഷാജിയും വന്ന വഴി എന്റെ മുഖത്തിനടിച്ചിട്ട്, ‘കൊടുക്കെടോ പഴ്സ്’ എന്നു പറയുകയുണ്ടായി. ‘മിസ്റ്റര്‍ ദിലീപ്, നിങ്ങൾ അങ്ങനെ പറഞ്ഞതുകൊണ്ടാണ്, ആ പഴ്സ് കട്ടത് ഞാനാണെന്ന് ഇവരൊക്കെ വിശ്വസിച്ചത്, ഇപ്പോൾ ഇവരെല്ലാം എന്നെ ഒറ്റപ്പെടുത്തുന്നു. ഞാൻ മാനസികമായി തകർന്നു, സത്യാവസ്ഥ നിങ്ങൾക്കറിയാമല്ലോ’! എന്റെ ഈ ചോദ്യത്തിന് ദിലീപേട്ടന്റെ മറുപടി, ‘യൂസഫേ, നീ എന്നോടു ചോദിച്ച ചോദ്യത്തിന് ഇതാണ് ഉത്തരം, ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയും’. അതുകേട്ട് ജനങ്ങൾ കയ്യടിച്ചു. പിന്നീട് ഷോ ഗംഭീരമായി, ആളുകൾ നിറഞ്ഞു.

അമേരിക്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങൾ കൂടുന്നത്. കേസ് ആയി, അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പൊലീസ് വിളിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നു. അമേരിക്കൻ ട്രിപ്പിൽ പോയവരെയും വിളിക്കുമെന്ന സംശയങ്ങളൊക്കെ അന്ന് ഉയർന്നിരുന്നു. അങ്ങനെ ഓരോരുത്തരെ വിളിക്കുന്ന സമയത്ത് ഒരു ഓൺലൈന്‍ മാധ്യമത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. ഈ ആരോപണം ചോദ്യം ചെയ്തത് നടൻ ഹരിശ്രീ യൂസഫ് ആണെന്ന്! ഞാൻ ഈ വാർത്ത വായിച്ച് ഞെട്ടിപ്പോയി. ഞങ്ങൾ പ്ലാൻ ചെയ്ത് കളിച്ച ഒരു സ്കിറ്റിലെ ഡയലോഗ് വച്ചാണ് ഇവർ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. അതും ദിലീപേട്ടനും ഞാനുമൊക്കെ ചർച്ച ചെയ്തെഴുതിയ ഡയലോഗ് ആണ്. അതിവിടെ കേരളത്തിലെത്തിയപ്പോൾ സീരിയസ് ആയി. അമേരിക്കൻ പര്യടനത്തിടയിൽ ദിലീപിനോട് ഈ വിഷയം നേരിട്ട് ചോദിച്ചെന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. വാർത്ത വായിച്ച് കണ്ണു തള്ളിപ്പോയി. മാധ്യമങ്ങളൊക്കെ ഒന്നും അന്വേഷിക്കാതെയാണ് വാർത്ത എഴുതി വിടുന്നത്. സ്റ്റേജിൽ വച്ച് ചോദിച്ചെന്നു പറഞ്ഞാൽ കുറച്ചെങ്കിലും ന്യായീകരിക്കാം.

‘യൂസഫ് ഇക്കാ… പണി വരുന്നുണ്ട്’ എന്ന് പിഷാരടിയൊക്കെ വിളിച്ചു പറഞ്ഞു. പൊലീസ് എന്നെ എന്തായാലും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് ഇതോടെ ഉറപ്പിച്ചു. പക്ഷേ, ആരും വിളിച്ചില്ല. അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ എത്ര ഷോ വിദേശത്ത് ഒരുമിച്ച് ചെയ്തിട്ടുണ്ടെന്ന് അറിയാമോ. എത്ര സന്തോഷത്തോടെയാണ് ആ വ്യക്തികൾ ഒന്നിച്ചുപോയിരുന്നത്. ആ കുട്ടിക്ക് ഇങ്ങനെയൊരു അനുഭവം വന്നപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നും അന്നും ആ കുട്ടിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ

ഞാൻ നേരത്തെ പറഞ്ഞ അമേരിക്കൻ ഷോയിൽവച്ച് ദിലീപേട്ടൻ എന്നോട് നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളുണ്ട്. ‘‘യൂസഫേ ഞാനങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’’, എന്ന് പുള്ളി അല്പം നനഞ്ഞ കണ്ണോടുകൂടി പറഞ്ഞപ്പോൾ അദ്ദേഹത്തെ അതിനുശേഷം അവിശ്വസിച്ചിട്ടില്ല. എന്റെ മനസ്സിൽ ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളാണ്, ‘ഞാനങ്ങനെ ചെയ്യോടാ എനിക്കൊരു മോളുള്ളതല്ലേടാ’. ആ ഡയലോഗ് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതിനുശേഷം അദ്ദേഹത്തെ ഒരിക്കലും സംശയിച്ചിട്ടില്ല.

ഇപ്പോൾ കോടതി വിധി വന്നു, ആ കോടതി വിധിയിൽ ദിലീപേട്ടൻ നിരപരാധിയാണ് എന്ന് ജഡ്ജ് വിധിച്ചു. നമ്മള്‍ ആ കോടതി വിധിയെ മാനിക്കുക. ഇനി മേൽക്കോടതിയിലൊക്കെ പോയതിനുശേഷം അദ്ദേഹത്തെ ആ കോടതി ശിക്ഷിക്കുന്നുണ്ടെങ്കിൽ ശിക്ഷിച്ചോട്ടെ. ഈ കോടതി അദ്ദേഹത്തെ നിരപരാധിയായി പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ അദ്ദേഹം നിരപരാധിയാണ്. ഇനി നമ്മളായി അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.

 

 

Tags: ദിലീപ്നടിയെ ആക്രമിച്ച കേസ്ഹരിശ്രീ യൂസഫ്

Latest News

ശക്തമായ മഴ: ഡൽഹിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് ഒരു മരണം | One died after Under-Construction Building Collapses In Delhi

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ് | ansiba hassan against lakshmi priya and shweta menon

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; പരുക്കേറ്റവരെ സന്ദർശിച്ചു

ഓപ്പറേഷന്‍ തൂഫാന്‍: 85 പേരെ അറസ്റ്റ് ചെയ്തു, 78 കേസുകളെടുത്തു

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു: അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies