Kerala

തിരുവനന്തപുരം മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിന് തകർപ്പൻ വിജയം

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.

കോർപ്പറേഷനിൽ കനത്ത ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഘട്ട സൂചനകൾ അനുസരിച്ച് എൻഡിഎയും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്.