തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപ്പറേഷനുകളിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും സ്വന്തമാക്കിയ എൽഡിഎഫിന് ഇത്തവണ പലയിടത്തും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്.
തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്.
















