ബിഗ്ബോസ് മലയാളം സീസൺ 7 വിജയ് ആയിരുന്ന അനുമോളുടെ എല്ലാമെല്ലാമായിരുന്നു ‘പ്ലാച്ചി’ എന്ന പാവ. പ്ലാച്ചിയുടെ പേരിൽ നിരവധി വിമർശനങ്ങളും ട്രോളുകളും താരത്തിന് നേരിടേണ്ടിവന്നിരുന്നു. അതിൽ ഒന്നായിരുന്നു പാവയിലെ കൂടോത്രം. ഇപ്പോഴിതാ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് അനുമോൾ.
”ഒരു പണിയും ഇല്ലാതെ ഇരുന്ന് കമന്റ് ചെയ്യുന്ന കുറേ ഫേക്ക് പ്രൊഫൈല്‍ ഞാന്‍ കണ്ടിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് എനിക്കറിയാം. എന്തു പറഞ്ഞാലും. നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ല. എന്തൊക്കെ അടിച്ചിറക്കിയാലും ഒന്നും നടക്കില്ല. പ്ലാച്ചിയുള്ളത് കൊണ്ടാണ് ഞാന്‍ ബിഗ്ബോസ് ജയിച്ചത് എന്ന് പറയുന്നവരോട്, അതില്‍ കൂടോത്രം ഉള്ളത് കൊണ്ടാണ് ഞാന്‍ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാല്‍ ശരിയാവില്ല”, എന്നാണ് പ്ലാച്ചിയെക്കുറിച്ച് അനുമോൾ പറഞ്ഞത്.
”ബിഗ് ബോസിലെ അവാസാനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മൾ തനിച്ചാവും. പിന്നെ റീഎൻട്രിയിൽ വന്നവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ. അവരോടെല്ലാം എനിക്ക് സ്‌നേഹവും നന്ദിയും കടപ്പാടുമുണ്ട്. ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അവരോട് ദേഷ്യമുണ്ടോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ അവരെയൊന്നും കാണുന്നില്ല”, എന്നും അനുമോൾ കൂട്ടിച്ചേർത്തു.
















