കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരമായി ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ ഉടൻ ചുമതലയേൽക്കുമെന്ന കോൺഗ്രസ് എം.എൽ.എയുടെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു.
കോൺഗ്രസ് എം.എൽ.എയായ എച്ച്.എ. ഇഖ്ബാൽ ഹുസൈനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ആറിന് ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ 99% സാധ്യതയുണ്ടെന്നാണ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞത്. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ ഒരു അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർ തീയതിയുടെ പ്രത്യേകതയെക്കുറിച്ച് ചോദിച്ചപ്പോൾ, ജനുവരി 6 എന്ന തീയതിയെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും, എല്ലാവരും ഈ തീയതിയാണ് പറയുന്നതെന്നും ഹുസൈൻ മറുപടി നൽകി.
ചിലപ്പോൾ തീയതി ഒമ്പത് ആകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസ് നേതൃത്വമോ ഡി.കെ. ശിവകുമാറോ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















