രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിൽ റിമാന്‍ഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന് പിന്തുണയുമായി ‘ഭാസ്കരൻ നായർ അജയൻ’ എന്ന പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്ത് തേങ്ങാ കൊല നീതീയാണ് ഇത് ? പെണ്ണിനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചവന് ജാമ്യം ലഭിച്ച് അവൻ സുഖിച്ച് നടക്കുന്നുവെന്നും അവനകൂലമായി സംസാരിച്ചവൻ ജയിലിൽ കിടന്ന് കൊതുക് കടി കൊള്ളുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ഭാസ്കരൻ നായർ അജയൻ പങ്കുവെച്ച പോസ്റ്റ്…
സത്യം .. എന്ത് തേങ്ങാ കൊല നീതീയാണ് ഇത് ? പെണ്ണിനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചവന് ജാമ്യം.. അവൻ സുഖിച്ച് നടക്കുന്നു.. അവനകൂലമായി സംസാരിച്ചവൻ ജയിലിൽ കിടന്ന് കൊതുക് കടി കൊള്ളുന്നു. മഹാനായ കണ്ഠരര് മഹേശ്വരരുടേയും മാതാ പാർവ്വതി സമാനയായ ശ്രീമതി ദേവകി അന്തർജനത്തിൻ്റേയും മകളുടെ മകനായ എന്തിനേറെ ബ്രഹ്മണ്ഡദേവനായ അയ്യപ്പസ്വാമിയുടെ പിതൃതുല്യനായ, തന്ത്രിയായ സ്വാമിജിയുടേയും അമ്മയുടെയും കൊച്ചു മകന് കാരാഗ്രഹം കൊടുത്തതിന് എണ്ണി എണ്ണി ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരും കേട്ടോ..
അയ്യപ്പ സംഗമം നടത്തിയവരേ…ശബരിമലയിൽ സദ്യ കൊടുക്കുന്നവരേ.. ആ ചെറുക്കൻ വായാടിയാണ്.. ശരി തന്നെ എന്ന് വച്ച് അതൊക്കെ മുതലെടുത്ത് ഇതൊരു അവസരമാക്കി എടുത്ത് ഇവനെ ജീവിത കാലം മുഴുവനും ജയിലി ലിടാൻ ശ്രമിക്കുന്നത് ശരിയാണോ ബഹുമാന്യനായ ശ്രീ പിണറായി വിജയൻ സാർ? ജാമ്യം കിട്ടാതെ ഇത്രയധികം ദിവസം പി ടിച്ച് അകത്തിടാൻ അവൻ ഇത്രയധികം തെറ്റ് ചെയ്ത തെറ്റ് എന്താണ്? ??
അവൻ കള്ളനോട്ടടിച്ചില്ല.. സ്ത്രീ പീഡനം നടത്തിയില്ല.കൊലപാതകം നടത്തിയില്ല..കൊച്ച് പെൺകുട്ടികളെ പീഡിപ്പിച്ചില്ല. ചാനൽ ചർച്ചയിലൊരു നാവിന് പിഴവ് സംഭവിച്ചു.. അതിന് .. അവനെ ഇത്രയും ദിവസം ജാമ്യം കൊടുക്കാതെ ജയിലി ലിടണമോ? ഇതിലും അങ്ങ് തൂക്കി കൊ ന്നേയ്ക്ക് സാർ.. ? ബ്രാഹ്മണ ശാപം.. അതും അയ്യപ്പ സ്വാമി യുടെ തന്ത്രിയുടെ കുടുംബത്തിലെ അം ഗമാണ് അവനും എന്നും നല്ലത് പോലെ ഓർത്താൽ നന്ന് …
















