തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.
ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല എന്നും വി ജോയ് പറഞ്ഞു. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നു. അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വി ജോയ് പറഞ്ഞു.
















