മയ്യഴി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസായിരുന്നു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്. 1930-ലാണ് മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ രാഘവന്‍ ജനിച്ചത്. ഫ്രഞ്ച് അധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു.
അവിടുത്തെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേറില്‍ നിന്ന് മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസായ ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു.
















