നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ സുഹൃത്ത് ശ്രീലക്ഷമിയുടെ ശബ്ദരേഖ പുറത്ത്. ശ്രീലക്ഷമി സുഹൃത്തുമായി സംസാരിക്കുന്ന ശബ്ദരേഖ ആണ് പുറത്തുവന്നിരിക്കുന്നത്. മീഡിയവൺ ആണ് ശബ്ദരേഖ പുറത്തുവിട്ടത്.
‘ഇന്നലെ വിളിച്ചിരുന്നു, നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും’ പറഞ്ഞു വെന്ന് ശ്രീലക്ഷമി പറഞ്ഞു.
മറുപടിയായി, ‘തിരിച്ചുവിളിക്കരുത്… നമ്പറിൽ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്യരുത്, ആവശ്യമില്ലാതെ പുലിവാലിൽ ചെന്ന് ചാടരുത്, ഇത് ട്രാപ്പ് ആണ്, സൈലന്റ് ആയി ഇരിക്കുക. അവൻ അങനെ ചെയ്യില്ലെന്ന് നൂറുശതമാനവും അറിയാം.
പെട്ടന്ന് ഊരിപ്പോകാൻ പറ്റില്ല. മുഖ്യമന്ത്രിവരെ ഇടപെട്ട കേസാണ്. തല്ക്കാലം
നീയവിടെ അടങ്ങിയിരിക്കു. അവനു നല്ല പണികിട്ടിയിട്ടുണ്ട്. നിനക്ക് ഇതുമായി പ്രശ്‌നമൊന്നും ഇല്ലെന്ന രീതിയിൽ നിൽക്കുക. പെട്ടന്ന് ഊരിപ്പോകാൻ പറ്റുന്ന കേസല്ല.’ സുഹൃത്ത് പറയുന്നു.
















