പ്രതിസന്ധികളാണ് ഏറെയും മുമ്പില്‍ ഉണ്ടായിരുന്നത്. എന്നിട്ടും, അതെല്ലാം തരണം ചെയ്തു മുന്നോട്ടു തന്നെ പോയി. ചിലയിടത്ത് നിശബ്ദമായി..ചിലയിടങ്ങളില്‍ പ്രതിരോധിച്ച്..ചിലയിടങ്ങളില്‍ അടവുനയം ഉപയോഗിച്ച്. അതാണ് കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വിജയവും. ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ മേയറോ-ഡെപ്യൂട്ടി മേയറോ ആകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. എന്തായാലും കോര്‍പ്പറേഷന്റെ തലപ്പത്ത് ഒരു ഇരിപ്പിടം അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. തന്റെ രാഷ്ട്രീയ പരിചയക്കുറവു കൊണ്ടു മാത്രമേ മേയര്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുള്ളൂ. അപ്പോഴും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ശ്രീലേഖയ്ക്ക് കൈയ്യെത്തും ദൂരത്താണ്.
കേരളത്തിന്റെ പോലീസ് ഫോഴ്‌സിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു വനിതാ ഉദ്യോഗസ്ഥയായി വിജയിച്ച ശ്രീലേഖയ്ക്ക് കോര്‍പ്പേറനില്‍ അച്ചടക്കവും മാന്യതയും നിതാന്ത ജാഗ്രതയും കൊണ്ടു വരാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, സര്‍ക്കാര്‍ ഉദ്യോഗവും ജനാധിപത്യവും രണ്ടാണ്. ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം, അനുസരിക്കണം. സര്‍ക്കാര്‍ ഉദ്യോഗത്തിലാണെങ്കില്‍ പ്രത്യേകിച്ച് പോലീസില്‍, ജനങ്ങളെ കേള്‍ക്കണ്ട. അനുസരിപ്പിച്ചാല്‍ മതി. ഇതാണ് വ്യത്യാസം. അപ്പോള്‍ അവിടെ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നവര്‍ക്കു മാത്രമേ അവസരം കിട്ടൂ. ഈ ഒരൊറ്റ കാരണം കൊണ്ടു മാത്രമേ മേയര്‍ സ്ഥാനം പരിഗണിക്കപ്പെടാതെ പോകൂ.
മറ്റെല്ലാ തലങ്ങളിലും ശ്രീലേഖ ഐ.പി.എസ് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ജനപ്രതിനിധിയായും ബി.ജെ.പി നേതാവായും. ഇടതു കോട്ട തകര്‍ത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പിയെ പ്രാപ്തമാക്കിയതില്‍ ഒരു പങ്ക് ശ്രീലേഖയ്ക്കുള്ളതാണ്. കാരണം, തന്റെ പദവി പോലും ഒരുവേളയില്‍ വേണ്ടെന്നുവെയ്ക്കാന്‍ അവര്‍ തയ്യാറായത് രാഷ്ട്രീയത്തിനു വേണ്ടിയാണ്. പ്രചാരണ ഘട്ടത്തില്‍ ഐ.പി.എസ് ഗുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം വന്നപ്പോള്‍ത്തന്നെ പോസ്റ്ററില്‍ നിന്നും ഐപി.എസ് നീക്കി. അതിനു ശേഷം ദിലീപിന്റെ വിഷയം വന്നതോടെ വീണ്ടും ശ്രീലേഖയായിരുന്നു ടാര്‍ഗറ്റ്. അതിജീവിതയെ തള്ളിപ്പറ#്‌ഞെന്നും, ദിലീപിനു വേണ്ടി സംസാരിച്ചെന്നുമായിരുന്നു ശ്രീലേഖയ്‌ക്കെതിരേ നടന്ന ഹേറ്റ് ക്യാമ്പെയിന്‍.
എന്നാല്‍, അതും തരണം ചെയ്താണ് മിന്നുന്ന വിജയം നേടിയത്. പോലീസ് ഫേഴ്‌സിലിരിക്കുമ്പോള്‍ ശ്രീലേഖയെ പോലീസ് ഡി.ജി.പിയായി ഇരിക്കാന്‍ അനുവദിച്ചില്ല എന്ന തിരിച്ചടി അവരെ ഏറെ ദുഖിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇരുന്നെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡി.ജി.പി ആയതിന്റെ ചരിത്രം കൂടി ഉണ്ടായേനെ. എന്നാല്‍, ഡി.ജി.പി പദവി മാത്രം നല്‍കി, കസേര നല്‍കാതെ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ജയിലില്‍ ഡി.ജി.പിയായി അവരോധിച്ചു. ജിലില്‍ എത്തിയതോടെയാണ് ദിലീപ് വിഷയത്തില്‍ ഇടപെട്ടതും വിവാദത്തില്‍ ആയതും. ഇതോടെയാണ് അവരെ ഫര്‍ ഫോഴ്‌സിന്റെ മേധാവി ആക്കുന്നത്.
അവിടെ നിന്നും റിട്ടയര്‍ ചെയ്തു. പിന്നെ രാഷ്ട്രീയത്തിലേക്ക് കയറി. ആദ്യ തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയം. കോര്‍പ്പേറേഷനിലെ അധികാര കസേരയില്‍. ഇനി അറിയേണ്ടത് മേയറാണോ അതോ ഡെപ്യൂട്ടി മേയറാണോ എന്നാണ്. രണ്ടിലൊന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ സ്വന്തം ആളായ വിവി രാജേഷ് മേയറാകും എന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ രാജേഷ് ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു.
CONTENT HIGH LIGHTS; Mayor or Deputy Mayor?: R. Sreelekha IPS secures seat; If there is a dead body in the ward, someone will be sent to cover it up
















