കോട്ടയം: പാല മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ ചെയർപേഴ്‌സൺ സ്ഥാനം വേണമെന്ന് സ്വതന്ത്രയായി ജയിച്ച മായ രാഹുൽ. അതേസമയം സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കൽ കണ്ടത്തിന്റെ ആവശ്യം മകളെ ചെയർപേഴ്‌സൺ ആക്കണമെന്നാണ്.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രരുടെ തീരുമാനം നിർണായകമാകും. ബിനു പുളിക്കക്കണ്ടത്തിന് പുറമെ മകൾ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി വിജയിച്ചിരുന്നു. ഈ മുന്ന് വാർഡിലും യുഡിഎഫിന് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല.
ഇവിടങ്ങളില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. സ്വതന്ത്രരുടെ ‘ചെയർപേഴ്സൺ’ ആവശ്യത്തിൽ വെട്ടിലായിരിക്കുകയാണ് യുഡിഎഫ്.
















