നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ദിവസവും നെല്ലിക്ക കഴിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നെല്ലിക്കയുടെ ചവര്‍പ്പ് രുചി എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെടണം എന്നില്ല. എന്നാല്‍ ഇത് വിവിധ രൂപങ്ങളില്‍ കഴിക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാന്‍ നെല്ലിക്ക കൊണ്ട് അടിപൊളി ചട്ണി ഉണ്ടാക്കിയാലോ? തേങ്ങ ഇല്ലാതെ ഇനി ഈ ചട്ണി ഉണ്ടക്കാം.
ചേരുവകൾ
നെല്ലിക്ക – 3 എണ്ണം അരിഞ്ഞത്
തേങ്ങ – അര കപ്പ്
പച്ചമുളക് – 4-5 എണ്ണം
കറിവേപ്പില
മല്ലിയില – 1 പിടി
വെളുത്തുള്ളി – 4-5 എണ്ണം
പുളി – 1 ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം
ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് രണ്ടു ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇത് ചട്ണിയിലേക്ക് ചേര്‍ത്ത് ഇളക്കുക. ഈ ചട്ണി, ദോശ, ഇഡ്ഡലി മുതലായവക്കൊപ്പം ചൂടോടെ കഴിക്കാം.
















