സാധാരണയായി വേവിച്ച് കഴിക്കാറില്ലെങ്കിലും ഇളനീരിന്‍റെ മാംസളമായ ഭാഗം ഉപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ പറ്റും. ഇളനീര്‍ ഉപയോഗിച്ച് രുചികരമായ ചില്ലി ഫ്രൈ ഉണ്ടാക്കി നോക്കാം.
ചേരുവകൾ
1 കപ്പ് ഇളനീരിന്‍റെ മാംസളമായ ഭാഗം
അരിഞ്ഞത്
1 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
1 ക്യാപ്‌സിക്കം അരിഞ്ഞത് (ചുവപ്പ്, പച്ച അല്ലെങ്കിൽ മഞ്ഞ)
1 ഇഞ്ച് കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
5-6 വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞത്
1 പച്ചമുളക് അരിഞ്ഞത്
ഉപ്പ് പാകത്തിന്
1/4 ടീസ്പൂൺ കുരുമുളക് പൊടി
1 /2 ടീസ്പൂൺ മഞ്ഞൾപ്പൊടി
1/2 ടീസ്പൂൺ ഗരം മസാല
1/2 നാരങ്ങ നീര്
മല്ലിയില അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച്, എണ്ണയൊഴിച്ച ശേഷം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉള്ളിയും കാപ്സിക്കവും ചേർത്ത് മീഡിയം തീയിൽ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക. ശേഷം, ഇതിലേക്ക് മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഇളനീര്‍ കഷ്ണങ്ങൾ, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില, നാരങ്ങ നീര് എന്നിവ ചേർക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിക്കുക. നന്നായി ഇളക്കുക. ഇത് 5 മിനിറ്റ് വേവിക്കുക. ശേഷം ഇറക്കിവച്ച് വിവിധ വിഭവങ്ങള്‍ക്കൊപ്പമോ, അല്ലെങ്കില്‍ തന്നെയോ കഴിക്കാം.
















