തിരുവനന്തപുരം: യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ എപ്പോഴും ചർച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ പാർട്ടി ചിഹ്നത്തിൽ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തിൽ 2198 വോട്ടിന്റെ ലീഡ് എൽഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളിൽ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാൽ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്.
ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാൽ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
















