ചെന്നൈ എഗ്മോറില്‍നിന്ന് തിരുനല്‍വേലിയിലേക്കുള്ള വന്ദേഭാരതിന് നേരേ കല്ലേറ്. കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടില്ല.
സംഭവത്തിൽ 16-നും 18 വയസ്സിനുമിടയിലുള്ള നാല് ആണ്‍കുട്ടികളെ ആര്‍പിഎഫ് പിടികൂടി. അറസ്റ്റിലായ കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
തീവണ്ടി എഗ്മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കുള്ള വിരുദാചലത്തിനും താലനൂരിനുമിടയിലൂടെ കടന്ന് പോകവേ ആണ് കുട്ടികൾ തീവണ്ടിക്ക് നേരെ കല്ലേറിഞ്ഞത്. കല്ലേറില്‍ ഒരു എക്‌സിക്യുട്ടീവ് കോച്ചിനും അഞ്ച് എസി ത്രീടയര്‍ കോച്ചുകൾക്കും ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി.
















