മോഹന്‍ലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വൃഷഭ’. ഇപ്പോഴിതാ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ട്രെയിലർ പുറത്തുവന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന്ലഭിക്കുന്നത്. ഒരു മിനിറ്റ് 47 സെക്കൻഡ് ആണ് ട്രെയിലറിന്റെ ദൈർഘ്യം. നന്ദകിഷോര്‍ സംവിധാനംചെയ്ത ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായാണ് ഒരുങ്ങുന്നത്.
കണക്ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശോഭാ കപൂര്‍, എക്ത ആര്‍ കപൂര്‍, സി.കെ. പദ്മകുമാര്‍, വരുണ്‍ മാത്തുര്‍, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീര്‍ സിങ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ആന്റണി സാംസണ്‍ ആണ് ഛായാഗ്രാഹകന്‍. കെ.എം. അബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. സാം സി.എസിന്റേതാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു.
















