ലൈംഗികാതിക്രമക്കേസിലെ പ്രതിയായിരുന്ന മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഹൈക്കോടതി വിധി പിഴവ് ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയിൽ. പരാതിക്കാരിയുടെ അപ്പീൽ സുപ്രീംകോടതി വൈകാതെ പരിഗണിക്കും.
1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. കേരളം വനവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥക്കെതിരെയാണ് നീലലോഹിതദാസ് ലൈകീതൈക്രമം കാണിച്ചത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ പരാതിക്കാരി ആദ്യം പരാതി നൽകിയിരുന്നില്ല. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരേ മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെ കേസില്‍ നീലലോഹിതദാസന്‍ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നീലലോഹിതദാസന്‍ നാടാരുടെ അപ്പീലില്‍ ജില്ലാ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ നീലലോഹിതദാസിനെ കുറ്റവിമുക്തനാക്കുകയുംചെയ്തു. ഈ ഉത്തരവിനെതിരേയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു അധികാരസ്ഥാനത്തിരുന്ന വ്യക്തിയാണ് തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്, ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
















