കാസർകോട് പട്ടാപ്പകൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് ഉച്ചയോടെ നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആന്ധ്ര രജിസ്‌ട്രേഷൻ കാറായ AP40EU1277 നമ്പർ വാഹനത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. വാഹനത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















