സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായി ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ ഉണ്ടായ സമവായം രേഖാമൂലം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. സിസ തോമസിനെയും സജി ഗോപിനാഥനേയും വിസിമാരായി നിയമിച്ച ഉത്തരവും കൈമാറി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാരും ചാന്‍സിലറും സമവായത്തില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന്, വിസി നിയമനത്തിനായി ജസ്റ്റിസ് സുധന്‍ഷു ധൂലിയ കമ്മിറ്റിയോട് രണ്ടുപേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
















