‘പോറ്റിയേ കേറ്റിയേ’ തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ പരാതി കൊടുക്കാൻ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചു. സ്വർണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ ബോർഡ് പരാതി ഇതുവരെയും നൽകിയിട്ടില്ലെന്നും അങ്ങനെയൊരു ചിന്ത പോലും ഇല്ലെന്നും ജയകുമാർ വ്യക്തമാക്കി.
അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചതായും കെ.ജയകുമാർ പറഞ്ഞു.
തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, റീൽസ് തയാറാക്കിയ സുബൈർ പന്തല്ലൂർ എന്നിവർക്കും സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയയ്ക്കുമെതിരെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
















