തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ പേരില്‍ കേസെടുത്ത സംഭവത്തില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാലുപേരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കേസെടുത്തതോടെ സാംസ്‌കാരിക കേരളത്തിന് മുന്നില്‍ പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തലകുനിച്ച് നില്‍ക്കണം. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കറുത്ത അധ്യായമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തും. തീവ്ര വലതുപക്ഷ സര്‍ക്കാരുകളാണ് ഇങ്ങനെയെല്ലാം ചെയ്യാറെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.















