തിരുവന്തപുരത്തു ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരൻ വിഹത്തിൽ നിന്ന് പിന്മാറിയതിനു മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു യുവതി. വർക്കല കല്ലമ്പലത്താണ് സംഭവം. സംഭവത്തിൽ ബ്ലേഡ് മാഫിയകരനായ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം 8 പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. പെൺകുട്ടി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ അമ്മ പലിശക്ക് ബ്ലേഡ് മാഫിയയുടെ കൈയിൽ നിന്ന് നൂറിന് 10 രൂപ പലിശയിൽ 2022 ല്‍ ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് ഇവർ തിരികെ നൽകിയില്ലെന്നും അത് തിരികെ നൽകണം എന്നും ആവശ്യപ്പെട്ടു ഒരു സംഘം ആളുകൾ വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും കൂടാതെ വരന്റെ അയൽക്കാരോട് പെണ്ണിന്റെ വീട്ടുകാർ കടക്കെണിയിൽ ആണെന്ന് പറഞ്ഞു നാണംകെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മുന്‍പ് പണം വേണമെന്നും ഇനിയും വഴക്കിനു വരുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.
പെൺകുട്ടിയുടെ അമ്മ പൊതിച്ചോറു വിറ്റാണ് ജീവിക്കുന്നത്. സ്വര്‍ണം പണയം വച്ച് പല തവണയായി പണം നൽകിയിരുന്നു. ഭർത്താവ് മരിച്ച ശേഷം ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടുകൊടുത്തു. ബാക്കി പണം കുറച്ചു കുറച്ചായി പെൺകുട്ടിയുടെ കല്യാണത്തിന് ശേഷം തിരികെ നൽകാമെന്ന് വാക്കും നൽകിയിരുന്നു. എന്നാൽ ഇവർ ഇതൊന്നും കേട്ടില്ല.
ഇനിയും പണം കിട്ടാനുണ്ടെന്ന് പറഞ്ഞു ഇവർ രാത്രിയിൽ പോലും വീട്ടിലെത്തി ഇവരെ ഭീഷണിപെടുത്തുമായിരുന്നു. വിവാഹം മുടങ്ങിയതില്‍ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
















