രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. വ്യാഴാഴ്ച നടന്ന ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് റദ്ധാക്കിയത്. കൂടാതെ ചടങ്ങിൽനിന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തു.
‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞചെയ്യുന്നു’ എന്നായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അമൽ ദേവ് പറഞ്ഞത്.
ഇത് കേട്ടതോടെ വിസി ഇറങ്ങിപോകുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു. രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിസി സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയത്.
















