മലപ്പുറത്തു ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കടുങ്ങാത്തുകുണ്ടിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടിയെ ബസ്സിന്റെ പിൻ സീറ്റിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.
കൂടാതെ ആഷിഖിനെയും സഹോദരിയെയും ഒരു സംഘമാളുകൾ വീട്ടിൽ കയറി മർദിച്ചതായും പരാതി ഉണ്ട്. ഇതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ആഷിഖിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















