തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലേക്ക്. തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ഭേദഗതി ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിനാൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. വിബി ജി റാം ജി ബില്ലിനെതിരെ പ്രതിപക്ഷം 22ന് സമരം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ജന്തർമന്ദറിൽ ആദ്യ സമരത്തിനാണ് ശ്രമം.
സമരത്തിന് ഡൽഹി പൊലീസ് അനുമതി ആദ്യഘട്ടത്തിൽ നിഷേധിച്ചെങ്കിലും വരുംദിവസങ്ങളിൽ നിയന്ത്രണത്തോടെ അനുവദിക്കണമെന്നുമാണ് പ്രതീക്ഷ.
















