കൊച്ചി ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70) നെയാണ് ശരീരത്തിൽ നിറയെ മുറിവുകളുമായി ചോരവാർന്ന നിലയിൽ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തു നിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. വനജ വനജയുടെ അനിയത്തിയുടെ മകളുടെയും ഭർത്താവിന്റെയും ഒപ്പമാണ് താമസം. ഇവർ ഒരു സംഗീത അധ്യാപികയായിരുന്നു. എന്നാൽ ശാരീരിക അവശതകൾ മൂലം കുറച്ചു നാളുകളായി ഇവർ പുറത്തോട്ടൊന്നും പോകാറില്ലായിരുന്നു. വനജ വീട്ടിൽ ഒറ്റക്ക് ആയിരുന്ന സമയത്തു ആയിരുന്നു ഈ സംഭവം നടക്കുന്നത്.
വനജയുടെ അനിയത്തിയുടെ മകളും മകനും ജോലി കഴിഞ്ഞു രാത്രി 9 മണിക്ക് ശേഷം ആയിരുന്നു വീട്ടിൽ വരാറു. വനജക്ക് ഗേറ്റ് വന്ന് തുറന്നു തരാനൊക്കെ ബുദ്ധിമുട്ടായതിനാൽ ഗേറ്റ് പൂട്ടാറില്ലായിരുന്നു.
രാത്രി ജോലി കഴിഞ്ഞു ഇരുവരും വീട്ടിൽ എത്തി വാതിൽ തുറന്നപ്പോൾ ആയിരുന്നു രക്തം തളം കെട്ടിക്കിടക്കുന്നതാണ് കണ്ടത്. പിന്നീട് നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. വീട്ടിലെ വളർത്തുനായയും മുറിയിൽ തന്നെ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇവർ പോലീസിനെ വിവരം അറിയിച്ചു. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരേതനായ വാസു ആണ് വനജയുടെ ഭർത്താവ്.
















