കൊച്ചി: പ്രിയ സുഹൃത്തിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാൻ മോഹൻലാൽ എത്തി. എറണാകുളം ടൗൺ ഹാളിലെത്തി അന്തിമോപചാരമർപ്പിച്ച ശ്രീനിവാസന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. സത്യൻ അന്തിക്കാടും മമ്മൂട്ടിയും ദിലീപും ടൗൺ ഹാളിലുണ്ട്.
ഇന്ന് രാവിലെ 8.30നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും.
















