ഇന്ത്യൻ സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്കായിതാ സുവർണ്ണാവസരം
. കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലായി ആകെ 451 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സ്ത്രീകൾക്കായുള്ള നോൺ-ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സും ഇതിൽ ഉൾപ്പെടുന്നു. ഡിസംബർ 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2025 ഏപ്രിൽ 12 നാണ് അപ്പീക്ഷ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ വെബ്സൈറ്റായ www.upsc.gov.in സന്ദർശിച്ച് വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം വായിക്കാവുന്നതാണ്.
















