സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടേയും സേവനങ്ങളുടെയും പ്രചാരണ പ്രവർത്തനങ്ങൾക്കും ക്യാമ്പയിൻ പരിപാടികൾക്കുമായി വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) എംപാനൽ ചെയ്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും താല്പര്യപത്രം നല്‍കാനുളള അവസാന തീയതി 2026 ജൂലൈ 15 വരെ നീട്ടി. ക്രിയേറ്റീവുകൾ, പരസ്യ ഡിസൈനുകൾ കോർപ്പറേറ്റ് വീഡിയോ, ക്രിയേറ്റീവ്/സോഷ്യല്‍ മീഡിയാ പോസ്റ്ററുകൾ, ഷോർട്ട് വീഡിയോ, കൈപ്പുസ്തകങ്ങളുടെ ഡിസൈന്‍ ഉള്‍പ്പെടെയുളളവയ്ക്കായി നിലവിലുളള I&PRD ഉത്തരവിലെ A,B,C കാറ്റഗറിയിൽ ഉൾപ്പെടുന്നവര്‍ക്ക് താൽപര്യപത്രം സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റില്‍ (www.norkaroots.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യപത്രങ്ങൾ 2026 ജൂലൈ 15-ന് വൈകിട്ട് മൂന്നു മണിക്ക് (3PM) നു മുന്‍പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നോരിട്ടോ തപാലായോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് പബ്ളിക് റിലേഷന്‍സ് ഓഫീസറുമായി (+91-9495521173) ബന്ധപ്പെടാവുന്നതാണ്.
















