Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഭക്ഷണത്തില്‍ ഉറക്ക ഗുളികയിട്ടു മയക്കി, ശേഷം കാമുകനെത്തി തലയ്ക്കടിച്ചു കൊലപ്പെടുത്തി കനാലില്‍ താഴ്ത്തി: യൂ ട്യൂബറെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2025, 11:16 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരിയാനയിലെ ഭിവാനി ഡിസ്ട്രിക്റ്റിലെ ഒരു ഗ്രാമത്തിലായിരുന്നു പ്രവീണ്‍ യാദവ് എന്ന യുവാവും അച്ഛന്‍ സുഭാഷ് യാദവും ജീവിച്ചിരുന്നത്. വിധിയുടെ ക്രൂരത ചെറുപ്പത്തിലേ അറിഞ്ഞാണ് പ്രവീണ്‍ വളര്‍ന്നത്. അമ്മയുടെ മരണം നല്‍കിയ ഏകാന്തതയില്‍ നിന്നും അവനെ നേര്‍വഴിയിലൂടെ നടത്തി വിദ്യാഭ്യാസവും സാമൂഹിക അച്ചടക്കവുമെല്ലാം പഠിപ്പിച്ച് കൈപിടിച്ചു ഉയര്‍ത്തിയത് അച്ഛന്‍ സുഭാഷ് യാദവ് ആയിരുന്നു. അച്ഛനും രണ്ട് സഹോദരങ്ങളും അടങ്ങുന്നതായിരുന്നു അവന്റെ ലോകം. കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടുകള്‍ക്കുമിടയില്‍ ഡ്രൈവിംഗ് ജോലി ചെയ്താണ് അവന്‍ ആ കുടുംബത്തെ താങ്ങിനിര്‍ത്തിയത്. അധികം വൈകാതെ പ്രവീണിന്റെ ജീവിതത്തിലേക്ക് രവീണ റാവു എന്ന പെണ്‍കുട്ടി കടന്നുവരുന്നത്.

2015ലാണ് സംഭവം. പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന സമയം. ആ കണ്ടുമുട്ടല്‍ ഒരു സൗഹൃദത്തിലേക്കും പിന്നീട് ഗാഢമായ പ്രണയത്തിലേക്കും വളര്‍ന്നു. ഒരേ നാട്ടുകാരായിരുന്നു ഇരുവരും. എങ്കിലും, പെണ്‍കുട്ടിയുടെ കുടുംബപശ്ചാത്തലം വേറെയായതു കൊണ്ട് പ്രവീണിന്റെ അച്ഛന്‍ സുഭാഷ് യാദവ് ആദ്യം ഈ ബന്ധത്തെ എതിര്‍ത്തു. പറ്റിയ ബന്ധമല്ല എന്ന് അച്ഛന്‍ നിരന്തരം പറഞ്ഞെങ്കിലും പ്രവീണിന് രവീണയെ കൈവിടാന്‍ മനസ്സുവന്നില്ല. ഒടുവില്‍, മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2017ല്‍ അവരുടെ വിവാഹം നടത്തിക്കൊടുത്തു. സന്തോഷകരമായിരുന്നു അവരുടെ ആദ്യകാല ജീവിതം.

2019ല്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. മുകുള്‍ എന്നായിരുന്നു പേരിട്ടത്. കുഞ്ഞ് വലുതായി സ്‌കൂളില്‍ പോയി തുടങ്ങിയ സമയത്താണ് രവീണയുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നു വന്നത്. വീട്ടില്‍ വെറുതേയിരിക്കുന്ന സമയത്തൊക്കെ മൊബൈലിലും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും രവീണ മുഴുകി. കുറച്ചു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലെ ഇഠപെടലുകള്‍ രവീണയ്ക്ക് ലഹരിയായി. റീലുകള്‍ ചെയ്തും വീഡിയോകള്‍ പോസ്റ്റ് ചെയ്തും അവള്‍ സമയം ചിലവഴിച്ചു. രവീണയുടെ സൗന്ദര്യവും ഡാന്‍സും ലിപ്സിങ്ക് വീഡിയോകളും പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ആയിരക്കണക്കിന് ഫോളോവേഴ്‌സ്, ലൈക്കുകള്‍, കമന്റുകള്‍…

രവീണ റാവു എന്ന സാധാരണ വീട്ടമ്മ പതുക്കെ ഒരു ‘ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍’ ആയി മാറുകയായിരുന്നു. എന്നാല്‍ ഈ വളര്‍ച്ച കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. രവീണയുടെ വസ്ത്രധാരണത്തെയും വീഡിയോകളെയും കുറിച്ച് അച്ഛന്‍ സുഭാഷ് യാദവിനും ബന്ധുക്കള്‍ക്കും അതൃപ്തിയുണ്ടായി. പലപ്പോഴും ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കുകളുമുണ്ടായി. പക്ഷേ, പ്രവീണ്‍ ഭാര്യയെ സ്‌നേഹിച്ചിരുന്നു, അവളുടേത് വെറുമൊരു വിനോദമാണെന്ന് കരുതി അവന്‍ സമാധാനിച്ചു. പക്ഷേ, രവീണയുടെ മനസ്സ് പെട്ടെന്ന് മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന വരുമാനവും പ്രശസ്തിയും അവളിലെ ആഗ്രഹങ്ങളെ വല്ലാതെ വളര്‍ത്തി.

ഇതിനിടയിലാണ് സുരേഷ് എന്ന യൂ ട്യൂബറുമായി അവള്‍ അടുക്കുന്നത്. ഷോര്‍ട്ട് ഫിലിമുകളിലും റീലുകളിലും അഭിനയിക്കാനുള്ള അവസരങ്ങള്‍ സുരേഷ് അവള്‍ക്ക് നല്‍കി. ആ ബന്ധം വളര്‍ന്നു. സൗഹൃദത്തിനപ്പുറം അത് പ്രണയമായി വളര്‍ന്നു. തന്റെ കരിയറിനും വളര്‍ച്ചക്കും തടസ്സം നില്‍ക്കുന്നത് ഭര്‍ത്താവായ പ്രവീണ്‍ ആണെന്ന് രവീണ വിശ്വസിച്ചു. സുരേഷിനൊപ്പം ജീവിച്ചാല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താമെന്ന വ്യാമോഹം അവളെ അന്ധമാക്കി. അങ്ങനെ, തന്നെ ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ ഒഴിവാക്കാന്‍ അവള്‍ തീരുമാനിച്ചു. 2025 മാര്‍ച്ച് 25ന് ജോലി കഴിഞ്ഞ് പ്രവീണ്‍ വീട്ടിലെത്തി. ഭാര്യക്കും മകനുമൊപ്പം അത്താഴം കഴിച്ചു.

തനിക്കായി ഒരുക്കിയത് മരണമാണെന്ന് പാവം പ്രവീണ്‍ അറിഞ്ഞില്ല. ഭക്ഷണത്തില്‍ രവീണ അമിതമായി ഉറക്കഗുളിക കലര്‍ത്തിയിരുന്നു. അബോധാവസ്ഥയിലായ പ്രവീണിനെ കൊലപ്പെടുത്താനായി സുരേഷിനെ അവള്‍ വിളിച്ചുവരുത്തി. ടെറസ്സില്‍ വെച്ച്, കല്ലുപോലെയുള്ള ഭാരമേറിയ വസ്തു കൊണ്ട് സുരേഷ് പ്രവീണിനെ അതിക്രൂരമായി ആക്രമിച്ചു. ഒരു നിലവിളി പോലും ഉയര്‍ത്താനാവാതെ പ്രവീണ്‍ മരണത്തിന് കീഴടങ്ങി. പിന്നീട് നടന്നത് അതിലും വലിയ ക്രൂരതയായിരുന്നു. മൃതദേഹം ഇരുവരും ചേര്‍ന്ന് ഒരു കനാലില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ രവീണ ഒന്നുമറിയാത്ത പോലെ അഭിനയിച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞുവിളിച്ചു.

‘ജോലിക്ക് പോയതാണ്, തിരിച്ചു വന്നില്ല,’ എന്ന് അവള്‍ നാട്ടുകാരോടും പോലീസിനോടും കള്ളം പറഞ്ഞു. അച്ഛന്‍ സുഭാഷ് യാദവ് മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പക്ഷെ, രവീണയുടെ തിരക്കഥയില്‍ പാളിച്ചകളുണ്ടായിരുന്നു. മാര്‍ച്ച് 25ന് രാത്രി പ്രവീണ്‍ ജോലിക്ക് പോയിട്ടില്ലെന്നും, ആ സമയത്തും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഗതി മാറ്റിയത് ആ തെരുവിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഒരു ബൈക്ക് ആ വീടിന്റെ പരിസരത്ത് കറങ്ങുന്നതും, പിന്നീട് പുലര്‍ച്ചെ രവീണയും മറ്റൊരാളും ചേര്‍ന്ന് എങ്ങോട്ടോ പോകുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒടുവില്‍ മാര്‍ച്ച് 28ന് കനാലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു.

ReadAlso:

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. പക്ഷേ, കൈയ്യിലെ ടാറ്റൂവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ട അച്ഛനും ബന്ധുക്കളും അത് പ്രവീണ്‍ ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് രവീണയെയും സുരേഷിനെയും ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. സ്വന്തം കരിയറിനും സോഷ്യല്‍ മീഡിയയിലെ ലൈക്കുകള്‍ക്കും വേണ്ടി, തന്നെ സ്‌നേഹിച്ച ഭര്‍ത്താവിനെ കൊന്ന് വഴിയില്‍ തള്ളാന്‍ മടിച്ചില്ല എന്ന രവീണയുടെ കുറ്റസമ്മതം കേട്ട് നാട് ഞെട്ടിത്തരിച്ചു. പ്രവീണ്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം പാതിവഴിയില്‍ അവസാനിച്ചു; അനാഥനായിപ്പോയത് മുകുള്‍ എന്ന ആ പിഞ്ചുകുഞ്ഞായിരുന്നു. പ്രശസ്തിയുടെയും പണത്തിന്റെയും പുറകെ പോയപ്പോള്‍ രവീണയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയായിരുന്നു.

CONTET HIGH LIGHTS; Social media influencer who killed her husband to get hold of a YouTuber, put sleeping pills in her food, then killed her lover by hitting him on the head and throwing him into a canal

Tags: Social mediaANWESHANAM NEWSINFLUANCERPRAVEEN YADAVSUBHASH YADAVRAVEENA RAOഭക്ഷണത്തില്‍ ഉറക്ക ഗുളികയിട്ടു മയക്കിശേഷം കാമുകനെത്തി തലയ്ക്കടിച്ചു കൊലപ്പെടുത്തി കനാലില്‍ താഴ്ത്തിയൂ ട്യൂബറെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

Latest News

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies