പാലക്കാട് ലക്കിടിയിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു അമ്മയും മൂന്നുവയസ്സുകാരി മകളും മരിച്ചു. തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകൾ ആദിശ്രീ (3) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെ ലക്കിടി കുഞ്ചൻ സ്മാരക വായനശാലയ്ക്ക് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശരണ്യയും ശരണ്യയുടെ ചെറിയച്ഛൻ മോഹൻദാസും കുട്ടി ആദിശ്രീയും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.
പെട്ടന്ന് ഇവരുടെ സ്കൂട്ടറിലേക്ക് ടോറസ് ലോറി പിന്നിൽ വന്ന ഇടിക്കുകയും ശരണ്യയും മകളും തെറിച്ച താഴെ വീഴുകയും ഇവരുടെ തലയിലൂടെ ലോറിയുടെ ടയർ കയറി ഇറങ്ങുകയുമായിരുന്നു. പരുക്കേറ്റ മോഹൻദാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
















