ഔഷധ ഗുണങ്ങൾ ഏറെയുള്ള പഴമാണ് ഞാവൽ. പ്രമേഹരോഗികൾക്ക് ഏറെ ഉപകാരപ്രദമുള്ള പഴമാണ് ഞാവൽ. ജീവകം എ, സി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വയറിളക്കം, അജീർണം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ഞാവൽ സഹായിക്കുന്നു. വിറ്റാമിൻ Cയും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുന്നു.
അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽനിന്ന് വിനാഗിരി ഉണ്ടാക്കാം. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവും
ഞാവൽപഴത്തിൽ പ്രോട്ടീൻ, ധാതുക്കൾ, ഇരുമ്പ്, വിറ്റാമിനുകൾ (എ, ബി, സി), അന്നജം, തൊലിയിൽ ബെറ്റുലിനിക് അമ്ലം, ഹൈലിക് അമ്ലം എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിസാരം, കഫപിത്തം, പൊള്ളൽ എന്നിവയെ ഞാവൽ ശമിപ്പിക്കും. ഞാവൽമരത്തിന്റെ തൊലി, ഞാവൽപഴം എന്നിവ വയറിളക്കം, വിരശല്യം എന്നിവക്ക് ഉത്തമ ഔഷധമാണ്.
ഞാവൽപഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്ന ഞാവൽപഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടിപ്പിടിച്ച് കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ പലയിടത്തും തെരുവോര വിൽപനക്കുണ്ട്. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് കേരളത്തിൽ വിൽപനക്കെത്തിക്കുന്നത്.
















