തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മന്ത്രിമാര്‍. വകുപ്പുകളുടെ അടുത്ത രണ്ട് മാസത്തെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്ന് മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിമാരുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തുകയാണ് സര്‍ക്കാര്‍.
അതിന്റെ ആദ്യഘട്ടമായാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഓരോ വകുപ്പുകളും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുക. വരുന്ന ബുധനാഴ്ച (ഡിസംബര്‍ – 24) മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുക. മന്ത്രിമാര്‍ക്കൊപ്പം വകുപ്പ് സെക്രട്ടറിമാരും പ്രസന്റേഷനില്‍ പങ്കെടുക്കും. സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുന്ന പദ്ധതികള്‍, പുതിയ പദ്ധതികള്‍ എന്നിവയെല്ലാം വിവരിക്കും.
Story Highlights : Ministers to present election preparations to the Chief Minister
















