ഹരിയാനയിലെ നൂഹിൽ 17-കാരിയെ മൂന്നു പേർ ചേർന്ന് രാത്രി മുഴുവൻ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), പോക്സോ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം സദർ തൗരു പൊലീസ് സ്റ്റേഷനിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.
പെൺകുട്ടിക്ക് മുൻപേ അറിയാവുന്ന, അതേ ഗ്രാമത്തിലെ മൂന്നു പേർ ഏതാനും മാസങ്ങളായി അവരുമായി ബന്ധം പുലർത്താൻ നിർബന്ധിച്ചിരുന്നതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
















