ക്രിസ്മസ് കരോൾ സംഘം ഏഴു വർഷം മുൻപ് വീട്ടിലെത്തി പാടാതിരുന്നതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയതായി പരാതി. മഠത്തിക്കുന്നേൽ സന്തോഷ് ജോൺ (52), ഭാര്യ സീന സന്തോഷ് (47) എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും തോളിലും കൈയ്ക്കും വെട്ടേറ്റു സന്തോഷ് ആശുപത്രിയിലാണ്. കുരിശുംമൂട് – വള്ളിക്കാഞ്ഞിരം റോഡിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അയൽവാസി കുരിശുംമൂട് തൈപ്പറമ്പിൽ സിജോയിയെ (35) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
















